Monday, October 22, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.01 AM

വീരേന്ദ്രകുമാര്‍ സി.പി.എം. വേദിയില്‍

uploads/news/2018/01/183448/k7.jpg

കായംകുളം: യു.ഡി.എഫ്‌. വിട്ടതായി പ്രഖ്യാപിച്ച ജെ.ഡി (യു) നേതാവ്‌ എം.പി.വീരേന്ദ്ര കുമാര്‍ സി.പി.എം. വേദിയില്‍. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു "മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവും" എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കാനാണ്‌ വീരേന്ദ്ര കുമാര്‍ എത്തിയത്‌. ഉദ്‌ഘാടകനായ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്‌. അച്യുതാനന്ദന്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ വീരേന്ദ്രകുമാര്‍ എത്തിയത്‌. പ്രസംഗശേഷം വി.എസ്‌. ഇരിപ്പിടത്തിലേക്കു മടങ്ങവേ വീരേന്ദ്രകുമാര്‍ ഹസ്‌തദാനം ചെയ്‌തു. ഇനി നമുക്കൊന്നിച്ചു നില്‍ക്കാമെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞപ്പോള്‍ ഗുഡ്‌ എന്നായിരുന്നു വി.എസിന്റെ മറുപടി. യു.ഡി.എഫ്‌. വിട്ടശേഷം ആദ്യമായി ഇത്തരമൊരു സെമിനാറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചായിരുന്നു ചടങ്ങില്‍ വീരേന്ദ്രകുമാറിന്റെ പ്രസംഗം.

Ads by Google
Sunday 14 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW