Sunday, July 22, 2018 Last Updated 35 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.00 AM

താരങ്ങളായി 'ആടുജീവിത'ത്തിലെ നജീബും 'ടേക്‌ ഓഫി'ലെ മറീനയും

തിരുവനന്തപുരം: മരുഭൂമിയിലെ തീഷ്‌ണമായ അനുഭവങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ആടുജീവിതത്തിലെ നജീബിനും ടേക്‌ ഓഫ്‌ സിനിമയ്‌ക്ക്‌ പ്രചോദനമായ നഴ്‌സ്‌ മറീനയ്‌ക്കും ലോക കേരള സഭയില്‍ നിറഞ്ഞ കൈയടി.
നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞത്‌ ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ്‌ ഇനി സംസാരിക്കുന്നത്‌ എന്നാണ്‌. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക്‌ നജീബ്‌ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു. സഭയിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമാണു നടത്തിയതെങ്കിലും ഏറ്റവുമധികം കൈയടി നേടിയതു നജീബായിരുന്നു.
ലോക കേരള സഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക്‌ അംഗമാകാന്‍ കഴിഞ്ഞത്‌ അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്കു നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണെന്ന നജീബിന്റെ വാക്കുകള്‍ നിലയ്‌ക്കാത്ത കൈയടിയോടെയാണു സ്വീകരിക്കപ്പെട്ടത്‌.
ഇറാഖിലെ ഭീകരരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തിയ നഴ്‌സ്‌ മറീനയുടെ പ്രസംഗവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനു പരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. എംബസി ഉദ്യോഗസ്‌ഥര്‍ ആറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണമെന്നും മെറീന പറഞ്ഞു.
അനവധി അംഗീകാരങ്ങള്‍ നേടിയ ടേക്‌ ഓഫ്‌ എന്ന സിനിമയുടെ കഥയ്‌ക്ക്‌ ആസ്‌പദമായതു മറീനയുടെ ജീവിതമായിരുന്നു.

Ads by Google
Sunday 14 Jan 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW