Friday, April 20, 2018 Last Updated 25 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

പ്രതിസന്ധിയില്ലെന്ന്‌ ഗൊഗോയി

uploads/news/2018/01/183424/d5.jpg

കൊല്‍ക്കത്ത: സുപ്രീം കോടതിയില്‍ പ്രതിസന്ധിയൊന്നുമില്ലെന്ന്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി. കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു ഗൊഗോയി നിലപാട്‌ വ്യക്‌തമാക്കിയത്‌.
ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരേ പ്രതിഷേധിച്ച നാല്‌ സുപ്രീം കോടതി ജഡ്‌ജിമാരില്‍ ഒരാളാണ്‌ രഞ്‌ജന്‍ ഗൊഗോയി. ലഖ്‌നൗവിലേക്കുള്ള യാത്രാ മധ്യേയായതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ ഗൊഗോയി തയാറായില്ല. ബംഗാള്‍ ലീഗല്‍ സര്‍വീസ്‌ അഥോറിറ്റിയുടെ ചടങ്ങില്‍ പങ്കെടുക്കാനാണു ഗൊഗോയി കൊല്‍ക്കത്തയിലെത്തിയത്‌.
സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്‌.
ഒക്‌ടോബറില്‍ ദീപക്‌ മിശ്രയുടെ കാലാവധി അവസാനിക്കും. പിന്‍ഗാമിയായി രഞ്‌ജന്‍ ഗൊഗോയി സ്‌ഥാനമേല്‍ക്കുമെന്നാണു കരുതപ്പെടുന്നത്‌.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
TRENDING NOW