Monday, January 22, 2018 Last Updated 55 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.46 AM

ഹെലികോപ്‌റ്റര്‍ അപകടം; തെരച്ചില്‍ തുടരുന്നു

uploads/news/2018/01/183422/d4.jpg

മുംബൈ: ഒ.എന്‍.ജി.സി. ഉദ്യോഗസ്‌ഥരുമായി പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട ഹെലികോപ്‌റ്ററില്‍ അവശേഷിച്ചിരുന്നത്‌ മൂന്നു മണിക്കൂര്‍ 10 മിനിട്ട്‌ യാത്രയ്‌ക്കുള്ള ഇന്ധനം. ഇന്നലെ 10.30 നാണ്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോളുമായി പൈലറ്റ്‌ അവസാനം ബന്ധപ്പെട്ടത്‌.
ഈ സമയം മുംബൈ തീരത്തുനിന്ന്‌ 50 കിലോമീറ്റര്‍ അകലെയായിരുന്നു ഹെലികോപ്‌റ്റര്‍. 11 ന്‌ കോപ്‌ടര്‍ ഓയില്‍ റിങ്ങിലെ പ്ലാറ്റ്‌ ഫോമില്‍ എത്തേണ്ടതായിരുന്നു. എയര്‍ക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. നേവി, തീരസംരക്ഷണ സേന എന്നിവരുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

Ads by Google
Sunday 14 Jan 2018 01.46 AM
YOU MAY BE INTERESTED
TRENDING NOW