Wednesday, November 14, 2018 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

ജുഡീഷ്യറിയെ മൂകവും ബധിരവുമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: ശിവസേന

മുംബൈ: ജുഡീഷ്യറിയെ മൂകവും ബധിരവുമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസിനെ വിമര്‍ശിച്ച സുപ്രീം കോടതി ജഡ്‌ജിമാരുടെ നിലപാടിനെ പ്രകീര്‍ത്തിച്ചു ശിവസേന തലവന്‍ ഉദ്ധവ്‌ താക്കറേ. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും താക്കറേ പറഞ്ഞു. ജഡ്‌ജിമാരുടെ തീരുമാനം മാനിക്കപ്പെടേണ്ടതാണ്‌. അവര്‍ക്കെതിരേ അന്വേഷണം നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. എന്നാല്‍ ആ അന്വേഷണം നിഷ്‌പക്ഷമായിരിക്കണം-ഉദ്ധവ്‌ പറഞ്ഞു.
ഇന്ന്‌ മുംബൈ സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെയും ഉദ്ധവ്‌ ചോദ്യംചെയ്‌തു. പരമോന്നത കോടതി പ്രതിസന്ധി നേരിടുമ്പോള്‍ എന്ത്‌ കാര്യത്തിനാണ്‌ രാഷ്‌ട്രപതി മുംബൈയിലെത്തുന്നതെന്നും ഉദ്ധവ്‌ ആരാഞ്ഞു.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW