Friday, April 20, 2018 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.40 AM

ട്രംപ്‌ വീണ്ടും വിവാദത്തില്‍

uploads/news/2018/01/183409/in7.jpg

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ സിനിമാ നടിയുമായുള്ള ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അശ്‌ളീല സിനിമകളിലെ നായികയായ സ്‌റ്റെഫാനി ക്ലിഫോഡുമായുള്ള ട്രംപിന്റെ പൂര്‍വകാല ബന്ധമാണ്‌ അമേരിക്കയിലെ ചര്‍ച്ചാ വിഷയം. 2006 ലാണ്‌ ട്രംപിന്റെയും സ്‌റ്റെഫാനിയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തു പ്രത്യക്ഷപ്പെട്ടത്‌. ട്രംപ്‌ മെലാനിയെ വിവാഹം കഴിച്ച്‌ ഒരു വര്‍ഷത്തിനു ശേഷമായിരുന്നു അത്‌.
ബന്ധം പുറത്തുപറയാതിരിക്കാന്‍ ട്രംപ്‌ സ്‌റ്റെഫാനിക്ക്‌ 130,000 ഡോളര്‍ നഷ്‌ടപരിഹാരം നല്‍കിയെന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ ദിനപത്രമാണു പുറത്തുവിട്ടത്‌. വാര്‍ത്ത തെറ്റാണെന്ന നിലപാടുമായി സ്‌റ്റെഫാനി രംഗത്തെത്തിയിട്ടുണ്ട്‌.
ട്രംപുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം തനിക്കുള്ളതായി തെളിയിക്കാനും അവര്‍ വെല്ലുവിളിച്ചു. ട്രംപിന്റെ വിവാഹ സത്‌കാരത്തില്‍ സ്‌റ്റെഫാനി പങ്കെടുത്തിരുന്നു. 2011 വരെ ഇവരെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചിരുന്നു. വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ ദിനപത്രത്തിന്റെ വാര്‍ത്തയില്‍ കഴമ്പില്ലെന്നാണു വൈറ്റ്‌ഹൗസിന്റെ നിലപാട്‌.

Ads by Google
Sunday 14 Jan 2018 01.40 AM
YOU MAY BE INTERESTED
TRENDING NOW