Friday, April 20, 2018 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.40 AM

വൃത്തികെട്ടവരെന്ന പരാമര്‍ശം: ട്രംപ്‌ മാപ്പുപറയണമെന്ന്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍

uploads/news/2018/01/183408/in6.jpg

വാഷിങ്‌ടണ്‍: വൃത്തികെട്ട രാജ്യങ്ങളെന്ന പരാമര്‍ശം പിന്‍വലിച്ച്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മാപ്പു പറയണമെന്ന്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഐക്യരാഷ്‌ട്രസഭയിലെ ആഫ്രിക്കന്‍ പ്രതിനിധികളാണ്‌ ട്രംപിനെതിരേ രംഗത്തെത്തിയത്‌. ഹെയ്‌തിയിലെയും ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ യു.എസിലേക്കു കുടിയേറുന്നതിനെ ട്രംപ്‌ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ടു വൈറ്റ്‌ഹൗസില്‍ വെള്ളിയാഴ്‌ച ചേര്‍ന്ന യോഗത്തിലാണ്‌ ആക്ഷേപകരമായ പരാമര്‍ശം ട്രംപ്‌ നടത്തിയത്‌. വൃത്തികെട്ടവരും വിരൂപരുമായ ആഫ്രിക്കക്കാര്‍ യു.എസില്‍ കുടിയേറുന്നതു കൊണ്ടു തങ്ങള്‍ക്കു നേട്ടമില്ലെന്നും ട്രംപ്‌ പ്രസ്‌താവിച്ചിരുന്നു. വര്‍ണത്തിന്റെയും വംശത്തിന്റെയും അടിസ്‌ഥാനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളെ ഭരണകൂടം തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതില്‍ ഇവരുടെ അടിയന്തര യോഗം ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റിന്റെ മോശം പരാമര്‍ശത്തെ അമേരിക്കയുടെ നാനാതുറകളില്‍പ്പെട്ട ജനം അപലപിച്ചതിനു നാലുമണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷമിറക്കിയ പ്രമേയത്തില്‍ അവര്‍ നന്ദിപറഞ്ഞു.

Ads by Google
Sunday 14 Jan 2018 01.40 AM
YOU MAY BE INTERESTED
TRENDING NOW