Saturday, May 26, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.44 PM

കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ സമ്മതിക്കാത്ത പിതാവിനെ കൊല്ലാന്‍ കൗമാരക്കാരന്‍ ഓണ്‍ലൈനില്‍ വഴി ബോംബ് വാങ്ങി: എന്നാല്‍ തുടര്‍ന്നു സംഭവിച്ചത്

uploads/news/2018/01/183321/crim.jpg

ലണ്ടന്‍: കാമുകയ്‌ക്കൊപ്പം ജീവിക്കാന്‍ സമ്മതിക്കാത്ത പിതാവിനെ കൊലപ്പെടുത്തന്‍ ഓണ്‍ലൈനിലൂടെ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ ഇന്ത്യന്‍ വംശജനായ യുവാവിനെ ബ്രിട്ടിഷ് കോടതി എട്ടുവര്‍ഷം തടവിനു ശിക്ഷിച്ചു. വോള്‍വള്‍ഹാംപ്ടണിലെ താമസക്കാരനായ ഗുര്‍തേജ് സിംഗ് രണ്‍ധാവയെയാണ്(19) ബര്‍മിംങ്ഹാം കോടതി ശിക്ഷിച്ചത്.

ബ്രിട്ടിഷുകാരിയായ കാമുകിയെ മാതാപിതാക്കള്‍ അംഗീകരിക്കാത്തതാണു ഗുര്‍തേജയെ ഇങ്ങനെ ഒരു പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചത്. റിമോര്‍ട്ട് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോംബുകള്‍ കാറിനുള്ളില്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ആല്‍ഫ ബേ എന്ന വെബ്‌സൈറ്റ് വഴി ഇയാള്‍ ബോബ് ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ ഇതു മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വേഷമാറി എത്തിയ ശേഷം യഥാര്‍ത്ഥ ബോംബിന് പകരം ഇയാള്‍ക്കു ഡമ്മി ബോംബ് നല്‍കുകയായിരുന്നു. ഇതിനു ശേഷം കൗമാരക്കാരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ബോംബ് വാങ്ങുന്നതിനു മുമ്പ് ഇയാള്‍ പല തരത്തിലുള്ള മയക്കുമരുന്നുകളും ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ശ്രമിച്ചിരുന്നു. തുടന്നാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

Ads by Google
Saturday 13 Jan 2018 08.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW