Wednesday, November 14, 2018 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.17 PM

കാന്‍സറും ജീവിതശൈലിയും

''ഒരാളുടെ ജീവിതശൈലി പ്രധാനമായും മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന് ഭക്ഷണം, രണ്ട് വ്യായാമം, മൂന്ന് ജീവിതസാഹചര്യം. ഇത് മൂന്നും മികച്ചതാവാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാല്‍ മൂന്നിലും ശ്രദ്ധിച്ചാല്‍ മേല്‍പറഞ്ഞ അസുഖങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താനാവും''
uploads/news/2018/01/183296/cancercare130118a.jpg

നാമെല്ലാം കേട്ടു പഴകിയ ഒരു ആക്ഷേപമാണ് മലയാളിയുടെ മാറുന്ന ജീവിതശൈലി എന്നത്. വര്‍ധിച്ചുവരുന്ന അസുഖങ്ങള്‍, പ്രത്യേകിച്ചും ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം ഇതിനെല്ലാം ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനമായ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇതിനു മറുവശമായി വേറെ കുറച്ചു പേരുണ്ട്. എത്രയും മിതമായി ജീവിച്ചിട്ടും അവര്‍ക്കും അസുഖം പിടിപെടുന്നു. അപ്പോള്‍ എന്താണ് ശരിക്കും സംഭവിക്കുന്നത്?

ഒരാളുടെ ജീവിതശൈലി പ്രധാനമായും മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന് ഭക്ഷണം, രണ്ട് വ്യായാമം, മൂന്ന് ജീവിതസാഹചര്യം.

ഇത് മൂന്നും മികച്ചതാവാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാല്‍ മൂന്നിലും ശ്രദ്ധിച്ചാല്‍ മേല്‍പറഞ്ഞ അസുഖങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താനാവും.

ജീവിതശൈലി രൂപീകൃതമാവുന്നത് പലപ്പോഴും ചെറുപ്പത്തിലാണ്. അതു കൊണ്ട് തന്നെ കുട്ടികളാണ് നമ്മുടെ ലക്ഷ്യം. അവരുടെ ഭക്ഷണം ഏറ്റവും മികച്ചതും, അവര്‍ക്ക് യഥേഷ്ടം വ്യായാമം ലഭിക്കുകയും, മികച്ച ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോള്‍, നാം വാര്‍ത്തെടുക്കുന്നത് ആരോഗ്യമുള്ള അടുത്ത തലമുറയെയാണ്.

ഭക്ഷണവും കാന്‍സറും


ഒരു പ്രത്യേക ഭക്ഷണത്തെ കാന്‍സറിനു കാരണക്കാരനായി മുദ്ര കുത്താനാവില്ല. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ താഴെ പറയുന്നു.

1. സസ്യാഹാരം ആയിരിക്കണം നമ്മുടെ പ്രധാനഭക്ഷണം. ദിവസവും ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും (ഏകദേശം 400 ഗ്രാം) കഴിക്കുന്നവര്‍ക്ക് പൊതുവെ കാന്‍സറിനുള്ള സാധ്യത കുറവാണ്. പച്ചക്കറി-പഴവര്‍ഗങ്ങളില്‍ വിറ്റാമിനുകളും ധാതു അംശങ്ങളും നാരുകളും കൂടുതലാണെന്നു മാത്രമല്ല, കലോറി അംശവും കൊഴുപ്പും കുറവുമാണ്. അത് കാന്‍സറിനു മാത്രമല്ല, പ്രമേഹത്തിനും ഹൃദ്രോഗത്തിനും തടയിടുന്നു.

2. പ്രോസസ്ഡ് ആഹാരങ്ങള്‍, പാനീയങ്ങള്‍ മുതലായവ പൊതുവെ കലോറി കൂടുതലുള്ളതും വൈറ്റമിന്‍ കുറവുള്ളതുമാണ്. അതിനാല്‍ ഇത് സ്ഥിരം ഭക്ഷിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമേയല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് പലരുടെയും ഫാസ്റ്റ് ലൈഫില്‍ ഇതാണ് എളുപ്പമാര്‍ഗം.

3. ചുവന്ന മാംസം കാന്‍സറിനു കാരണക്കാരനായ ഒരു പ്രധാനവില്ലനാണ്. ബീഫ്, മട്ടന്‍, പോര്‍ക്ക് തുടങ്ങിയവ ഇതില്‍ പെടുന്നു. മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാകുന്നു ഇത്.

പക്ഷേ, നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന ചില കാന്‍സറുകള്‍ പ്രത്യേകിച്ച് സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നിവയ്ക്ക് ഇത് ഒരു കാരണമായിരിക്കാം. പക്ഷേ മിതമായി മാംസം കഴിക്കുന്നത് പ്രൊട്ടീന്‍, അയണ്‍, വിറ്റാമിന്‍ ബി12 ഇവ ആവശ്യത്തിനു ലഭ്യമാക്കുന്നതിന് സഹായകരമാണ്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം മാംസം ഒരിക്കലും പച്ചക്കറി-പഴവര്‍ഗങ്ങള്‍ക്ക് പകരക്കാരനാവരുത് എന്നതാണ്. ചോറിന്റെ കൂടെ മാംസം മാത്രം കഴിക്കുന്നത് ഒരു നല്ല ശീലമല്ല. ഇത് പലപ്പോഴും ചെറുപ്പത്തില്‍ രൂപീകൃതമാകുന്ന ശീലമാണ്. അതിനാല്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കുക. ചിക്കന്‍, മീന്‍ തുടങ്ങിയവ കഴിക്കുന്നത് കാന്‍സറിന് കാരണമാകുന്നില്ല.

4. ഉപ്പിലിട്ട ഭക്ഷണം കഴിക്കുന്നതും പലര്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. എന്നാല്‍ അറിയുക, ഉപ്പിന്റെ അംശം ധാരമുള്ള ഭക്ഷണം കഴിക്കുന്നത് ആമാശയത്തില്‍ കാന്‍സറിനു കാരണമായേക്കാം. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്ത മാംസം (ഉദാ: ഗ്രില്‍ഡ് ചിക്കന്‍, തണ്ടൂരി) ആമശയത്തില്‍ കാന്‍സറുണ്ടാക്കുന്നു.

5. മദ്യം - നമ്മള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കുടിക്കുന്ന മദ്യത്തിന്റെ കണക്കിന്റെ പേരിലാവും. ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ മദ്യം കാന്‍സറിനു കാരണക്കാരനാണ്. മദ്യപാനികള്‍ക്ക് വായ്, തൊണ്ട, സ്തനം, കരള്‍ തുടങ്ങിയവയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

മദ്യം പുകവലി = മരണം. രണ്ടു ഡ്രിങ്ക് ഒരു ദിവസം എന്നതാണ് അനുവദനീയമായ മദ്യപാനം. അതിന്റെ പ്രയോഗികത പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ സംശയകരമാണ്.

uploads/news/2018/01/183296/cancercare130118b.jpg

വ്യായാമവും അര്‍ബുദവും


അമിതവണ്ണം ഇന്ന് ലോകമാകെ പടരുന്ന അവസ്ഥയാണ്. ഭക്ഷക്രമത്തിലെ വ്യത്യാസങ്ങളും വ്യായാമത്തിലെ കുറവുമാണ് അമിതവണ്ണത്തിനുള്ള പ്രധാനകാരണം. വണ്ണം കുറയ്ക്കാന്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന്, ഭക്ഷണം കുറയ്ക്കുക.

രണ്ട്, വ്യായാമം കൂട്ടുക. കഴിക്കുന്ന കലോറിയനുസരിച്ച് വ്യായാമം ചെയ്താല്‍ തൂക്കത്തില്‍ ഉണ്ടാകുന്ന വര്‍ധന തടയാം. അഞ്ചു കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കുറയ്ക്കണം.

വ്യായാമം എന്നാല്‍ ജീംനേഷ്യം അഥവാ ബാഡ്മിന്റണ്‍. ഇതാണ് നമ്മുടെ പൊതുവായ ധാരണ. പക്ഷേ, ഇത് നമുക്ക് പലപ്പോഴും പ്രായോഗികമല്ല. ഞാന്‍ എന്നും വീട്ടിലെ ജോലി ചെയ്യുന്നുണ്ട് പിന്നെ എന്തു വ്യായാമം എന്നു ചോദിക്കുന്നവരുമുണ്ട്.

എന്നാല്‍ അതു പോരാ, 45-60 മിനിറ്റ് ഒരു ദിവസം വ്യായാമം ചെയ്യുന്നതാണ് ഉത്തമം. നടത്തമാണ് ഏറ്റവും എളുപ്പവും ഉചിതവുമായ വ്യായാമം മാത്രമല്ല കൂടുതല്‍ പ്രായോഗികവും.

ജീവിത സാഹചര്യവും അര്‍ബുദവും


ഉയര്‍ന്ന ജീവിതസാഹചര്യമുണ്ടെങ്കില്‍ അര്‍ബുദമില്ല എന്ന അവസ്ഥയൊന്നുമില്ല. ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവര്‍ കഴിക്കുന്ന ഭക്ഷണം, കിട്ടുന്ന വ്യായാമം തുടങ്ങിയവ പലപ്പോഴും അര്‍ബുദം വരുത്തിവയ്ക്കും. ഉദാഹരണത്തിന് സ്തനാര്‍ബുദം പൊതുവെ ഉയര്‍ന്ന ജീവിതസാഹചര്യമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നു.

എന്നാല്‍ താഴ്ന്ന ജീവിതസാഹചര്യങ്ങള്‍ ഉള്ളവരിലും ചില അര്‍ബുദങ്ങള്‍ (ലിംഫോമ) കൂടുതലായി കാണപ്പെടുന്നു. അവിടെ കാരണമായി പറയുന്നത് പോഷകാഹാരങ്ങളുടെ പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവും, അടിക്കടി ഉണ്ടാകുന്ന രോഗങ്ങള്‍, പ്രത്യേകിച്ച് സാംക്രമിക േരാഗങ്ങളുമാണ്. അതിനാല്‍ രണ്ടു കൂട്ടരും ശരിയാക്കേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ
ളുണ്ട്.

കാന്‍സറിനെ പറ്റിയുള്ള അവബോധമാണ് ഏറ്റവും പ്രധാനം. കാന്‍സറിനെ എങ്ങനെ തടയാം അല്ലെങ്കില്‍ എങ്ങനെ തുടക്കത്തിലെ കണ്ടുപിടിക്കാം എന്നതാണ് ചിന്തിക്കേണ്ടത്. അതു സാധ്യമായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു അസുഖമാണ് കാന്‍സര്‍.

വിനയാകുന്ന ദുശീലങ്ങള്‍


ചിലര്‍ക്ക് ജീവിത ശൈലിയുടെ ഭാഗമാണ് പുകവലി. അറുപതുകളിലെ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായിരുന്ന പുകവലി, അര്‍ബുദത്തിനു കാരണമാകുന്ന പ്രധാന വില്ലനാണെന്ന് കണ്ടെത്തിയതോടെ പതുക്കെ പിന്‍വലിയാന്‍ തുടങ്ങി. എന്നാല്‍ നമുക്ക് ഇപ്പോഴും പുകവലിയും പുകവലി അനുബന്ധ വസ്തുക്കളുടെ ഉപയോഗവും ഒരു സ്‌റ്റൈലാണ്.

എന്നാല്‍ ഓര്‍ക്കുക, മലയാളി പുകവലിയും മറ്റു ദുഃശീലങ്ങളും നിര്‍ത്തിയാല്‍ അമ്പതു ശതമാനം അര്‍ബുദങ്ങളും ഇല്ലാതാവും. എന്നാല്‍ പുകവലിക്കെതിരെയുള്ള അവബോധം പ്രത്യേകിച്ച് കുട്ടികളുടെ ഇടയില്‍ ശരിയായ രീതിയില്‍ എത്തുന്നുണ്ടോയെന്ന് സംശയമാണ്. മുതിര്‍ന്നവര്‍ ആകണം ഇക്കാര്യത്തില്‍ വഴികാട്ടി.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ ഓര്‍ക്കുക, നിങ്ങളെ കാണുന്ന അനേകം കണ്ണുകളില്‍ എതെങ്കിലും രണ്ടെണ്ണം ഇതു കണ്ട് ആകൃഷ്ടരായാല്‍, നിങ്ങള്‍ അവരുടെ ജീവിതത്തെയാണ് മാറ്റിമറിക്കുന്നത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് പ്രത്യേകം മുന്‍കൈയെടുക്കണം.

പല വിമാനത്താവളങ്ങളിലും ഇപ്പോള്‍ പുകവലിക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. കവറില്‍ ശ്വാസകോശാര്‍ബുദത്തിന്റെ ചിത്രമുണ്ടാവാം. പക്ഷേ, പലരും അത് കാണുന്നില്ല. കാരണം അവര്‍ ഓരോ സിഗരറ്റായി കടയില്‍ നിന്നു വാങ്ങി വലിക്കുന്നു. ജനങ്ങള്‍ക്കിടയിലെ അവബോധം തന്നെയാണ് ഇതിനു പ്രതിവിധി.

ആഴ്ചയില്‍ നാലു ദിവസവും ഇറച്ചി, പച്ചക്കറി വളരെ കുറച്ച്, മൂന്നു നേരവും മാംസാഹാരം, പിന്നെ പുകവലി, മദ്യപാനം, അതും പോരാഞ്ഞിട്ട് വ്യായാമം തീരെ കുറവ്. ഇതാണ് ഒരു ശരാശരി മലയാളിയുടെ ജീവിതശൈലിയെങ്കില്‍ തീര്‍ച്ചയായും ഒരു മാറ്റം ആവശ്യമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സജ്ഞു സിറിയക്
പണ്ടാരക്കളം

Ads by Google
Ads by Google
Loading...
TRENDING NOW