തപ്സി പാനു ഗോഡ്ഫാദറില്ലാതെ ബോളിവുഡ്ഡില്‍ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കിയ നടിയാണ്. 'പിങ്ക്' എന്ന ഹിന്ദി സിനിമയിലൂടെയാണ് തപ്സി അഭിനയലോകത്ത് കൂടുതല്‍ തിളങ്ങിയത്.
തന്റെ കഴിവില്‍ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന ഈ നടി അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കാറില്ല. ബോളിവുഡ്ഡിലെ ബോള്‍ഡും ബ്യൂട്ടിഫുള്ളുമായ തപ്സി തിരക്കുള്ള നടികൂടിയാണ്.
? ജൂഡാ-2-ല്‍ ബിക്കിനി ധരിക്കാന്‍ തപ്സി വെയ്റ്റ് കുറച്ചു എന്നു കേട്ടല്ലോ.
ഠ ബിക്കിനി ധരിക്കുക എന്നത് എനിക്ക് പുതുമയായ ഒന്നല്ലായിരുന്നു. പക്ഷേ സിനിമയില്‍ ബിക്കിനി അണിയുന്നത് ഇതാദ്യമായിട്ടായിരുന്നു. വരുണ്‍ ധവാനും ജാക്വിലിനുമൊപ്പമാണ് ഞാന്‍ സ്ത്രീന്‍ പങ്കുവച്ചത്.
അവരുടെയൊപ്പം പിടിച്ചുനില്ക്കണമെങ്കില് എനിക്ക് കുറച്ചുകൂടി സ്ലിമ്മായ ശരീരം വേണമെന്നു തോന്നി അതുകൊണ്ട് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് വണ്ണം കുറച്ചു.
? വരുണ്‍ ധവാനും തപ്സിയും തമ്മിലുള്ള ഇക്വേഷന്‍സ്
ഠ വളരെ എളിമയുള്ള സ്വഭാവക്കാരനാണ് വരുണ്‍. തന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
ഓരോ ദിവസവും അദ്ദേഹം സിനിമയെക്കുറിച്ച് പഠിക്കുകയാണ്. പഠിക്കാന്‍ തയാറാണദ്ദേഹം. ജാക്വിലിനും അതുപോലെ തന്നെ. വളരെ സ്മാര്‍ട്ടും ആത്മവിശ്വാസമുള്ളവളുമാണ്.
? സിനിമാലോകത്ത് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എന്താണ്...
ഠ നമ്മുടെ കഠിനാദ്ധ്വാനത്തിനെ അംഗീകരിക്കുമ്പോഴും ഒരുദിവസം ഷൂട്ടിംഗ് നടന്നില്ലെങ്കില്‍ അതു നമ്മുടെ തലയില്‍ വച്ച് ഒഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുപോലെ ഒരു നടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി.
പ്രത്യേകിച്ച് അയാള്‍ സിനിമാലോകത്തു നിന്നല്ലെങ്കില്‍ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഞങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞാല്‍ ആരാധകര്‍ക്ക് നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരിക്കലും അത് തുറന്നു പറയരുതെന്നും എന്നോട് ഒരു സംവിധായകന് പറയുകയുണ്ടായി.
ഒരുപെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറെ സന്തോഷമുണ്ടാക്കുന്നതിനെക്കുറിച്ച് ആരോടും പറയാന്‍ പറ്റാത്തത വളരെ വേദനാജനകമാണ്.
? എപ്പോഴെങ്കിലും തിരസ്കരണം നേരിട്ടിട്ടുണ്ടോ...
ഠ ഇപ്പോഴും ഞാന്‍ അത് അനുഭവിക്കുകയാണ്. നമ്മളെ ആരെങ്കിലും ശക്തമായി പിന്തുണച്ചില്ലെങ്കില്‍ നമ്മള്‍ക്ക് ഒരു വിലയും ആരും തരില്ല.
മറ്റുള്ളവരുടെ റെക്കമെന്റേഷന്‍ ഉണ്ടെങ്കിലും ഒരു സ്ഥാനം ലഭിക്കുകയുള്ളു എന്നത് വിരോധാഭാസമാണ്. കഴിവിനനുസരിച്ച് വേണം ഒരാളെ പരിഗണിക്കാനും തള്ളിക്കളയാനും.
? മുംബൈയില്‍ എന്തെങ്കിലും ബുദ്ധിമുട്ട്
ഠ ഒരു നടിയെന്ന നിലയില്‍ ഒരു വീട് കിട്ടുക എന്നത് വളരെയേറെ ബുദ്ധിമുട്ടാണ്.
? നിങ്ങളുടെ പ്രണയം
ഠ ബഹുമാനത്തില്‍ നിന്നുമാണ് പ്രണയം വളരുന്നത്. പരസ്പരം നമ്മള് ബഹുമാനിക്കണം. ഞാനും പ്രണയത്തിലാണ്. പക്ഷേ അത് ആരെന്ന് തുറന്നു പറഞ്ഞ് ആരാധകര്‍ക്ക് എന്നോടുള്ള കൗതുകം കുറയ്ക്കുന്നില്ല.
? സോഷ്യല്‍ മീഡിയയില്‍ തപ്സി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചല്ലോ.
ഠ എന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയായിരുന്നു ചില കമന്റുകള്‍ വരാന്‍ കാരണം. ചിലര്‍ എന്നെ മനഃപൂര്‍വം പരിഹസിക്കാന്‍ ശ്രമിച്ചു. ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ശക്തമായി പ്രതികരിച്ചു.
ഇത്തരം വേഷങ്ങളില്‍ സ്ത്രീകളെ കാണുമ്പോഴാണ് പുരുഷന് അവളില്‍ ആകൃഷ്ടനാകുന്നതും പീഡനം നടക്കുന്നതെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്.
അങ്ങനെ അസുഖമുള്ള പുരുഷന് അവന്റെ അസുഖം തീര്‍ത്തു തരാനുള്ള ഉപകരണമല്ല സ്ത്രീകള്‍ എന്ന് ഞാന്‍ തിരിച്ചു പറഞ്ഞു. ഇതാണ് വാര്‍ത്തയാകാന്‍ കാരണം. നമ്മള് സ്ത്രീകള്‍ പ്രതികരിക്കാന്‍ പഠിക്കണം.
? ഫെമിനിസത്തെക്കുറിച്ച്..
ഠ ഫെമിനിസം എന്നു പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് വേണ്ടി സംവരണം വേണമെന്നോ, അല്ലെങ്കില്‍ കൂടുതല്‍ അവകാശങ്ങള്‍ വേണമെന്നോ അല്ല പറയുന്നത്. മറിച്ച് സമത്വമാണ് ആഗ്രഹിക്കുന്നത്.
പുരുഷന് ആസ്വദിക്കുന്ന എല്ലാ അവകാശങ്ങളും ഒരു സ്ത്രീക്ക് ആസ്വദിക്കാന്‍ കഴിയണമെന്നാണ് ഫെമിനിസ്സം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ പുരുഷനെ അടിച്ചമര്‍ത്തി അധികാരം പിടിച്ചടക്കുക എന്നല്ല.
? ജീവിതത്തിലെ തപ്സി എങ്ങനെ...
ഠ ഞാന്‍ സിനിമയോട് അടിമപ്പെട്ട നടിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരു തൊഴിലാണ്. ഞാന്‍ ഒരു വെഡ്ഡിങ് പ്ലാനിങ് കമ്പനി നടത്തുന്നുണ്ട്.
അതുപോലെ യാത്ര ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. ഇതൊക്കെയാണ് സിനിമ അല്ലാത്ത എന്റെ ലോകം.
-അശ്വനി കൃഷ്ണ