Friday, July 20, 2018 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 12.47 PM

വെല്ലുവിളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി; ഞങ്ങളോടിത് ചെയ്യരുതെന്ന അപേക്ഷയുമായി വിഘ്‌നേഷ് ശിവന്‍

uploads/news/2018/01/183252/vignesh.jpg

തമിഴ് സിനിമയിലെ പ്രമുഖ സംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ശ്രമിച്ചിട്ടും സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റുകളായ തമിഴ് റോക്കേഴ്‌സ്, തമിഴ് ഗണ്‍ എന്നിവരെയൊന്നും ഇതുവരെ ഒതുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങി സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സെറ്റുകളുടെ ശല്യത്തിന് യാതൊരു കുറവുമില്ല. തമിഴ് റോക്കേഴ്‌സിനെ വെല്ലുവിളിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയാണ് ചരിത്രം. വെല്ലുവിളിയേക്കാള്‍ നല്ലത് അപേക്ഷയുടെ സ്വരമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

വിഘ്‌നേഷ് ഒരുക്കിയ താന സേര്‍ന്ത കൂട്ടം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൂര്യ നായകനായ ഈ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ തമിഴ് ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിച്ചിരിക്കുകയാണ് സംവിധായകന്‍.

'തമിഴ്‌റോക്കേഴ്‌സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ ചിത്രങ്ങള്‍ ഇറങ്ങുന്നത്. ദയവ് ചെയ്ത് ഞങ്ങളോടിത് ചെയ്യരുതേ'

uploads/news/2018/01/183252/vignesh-1.jpg

തന്റെ സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയാണ് വിഘ്‌നേഷ് രംഗത്തെത്തിയത്. തമിഴ്‌റോക്കേഴ്‌സിന്റെ പ്രതികരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ അബ്ബാസ് അക്ബര്‍ തമിഴ് റോക്കേ്‌സിനു മുന്നില്‍ അപേക്ഷയുമായി എത്തിയ ആദ്യ സംവിധായകന്‍. സിനിമയ്ക്ക് ഒരു മാസത്തെ സമയം നല്‍കണമെന്ന് താണുകേണ് അപേക്ഷിക്കുകയാണ് അബ്ബാസ് ചെയ്തത്. ഒരു മാസമെങ്കിലും സിനിമ ഓടിയാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാല്‍ സിനിമ ചോര്‍ത്തരുതെന്നും അബ്ബാസ് പറഞ്ഞിരുന്നു.

സംവിധായകന്റെ അപേക്ഷ തമിഴ് റോക്കേ്‌സ് തള്ളിക്കളഞ്ഞില്ല. അപേക്ഷയുടെ സ്വരമായത് കൊണ്ടാകണം ആ സിനിമയുടെ എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളും വെബ്‌സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിള്‍ റോക്കേഴ്‌സിന്റെ പാത പിന്തുടര്‍ന്ന് തമിഴ് ഗണ്‍, തമിഴ് എംവി എന്നീ സെറ്റുകളും ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW