Friday, April 20, 2018 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 11.22 AM

ശരീരഭാരം കുറഞ്ഞ് വയര്‍ വീര്‍ത്തു വരാന്‍ തുടങ്ങി, 11കാരി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു: പക്ഷേ പിന്നീടുള്ള പരിശോധനയില്‍ കണ്ടെത്തിയത്

uploads/news/2018/01/183225/sherish.jpg

സാധാരണ കുട്ടികളെപ്പോലെ ജീവിതം ആസ്വദിച്ചു നടന്ന ചെറിഷ് റോസ് ലാവേല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിയത് പെട്ടെന്നായിരുന്നു. ശരീരത്തില്‍ വന്ന ചില മാറ്റങ്ങള്‍ ആദ്യം കാര്യമായിട്ട് എടുത്തില്ലെങ്കിലും പിന്നീടത് ഭയാനകമായ രീതിയിലേയ്ക്ക് മാറുകയായിരുന്നു. ആദ്യം നേരിയ രീതിയില്‍ കുഞ്ഞിന്റെ ഭാരം കുറഞ്ഞു തുടങ്ങി. ഭക്ഷണത്തിന്റെ കുഴപ്പമാകുമെന്ന് കരുതിയെങ്കിലും പിന്നീട് ശരീരഭാരം അനിയന്ത്രിതമായി കുറയാന്‍ തുടങ്ങി. അതോടൊപ്പം കുഞ്ഞിന്റെ വയര്‍ വീര്‍ത്തു വരാനും തുടങ്ങി.

ഒറ്റയടിക്ക് 15 കിലോ വരെ കുറഞ്ഞു. ഇതോടെ അമ്മ ലൂയിസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വയര്‍ കണ്ട് ഡോക്ടര്‍മാര്‍ പോലും ഞെട്ടി. കുഞ്ഞ് ഗര്‍ഭിണിയാണോ എന്നു വരെ തെറ്റിദ്ധരിച്ചു. അത്രത്തോളം വയര്‍ വലുതായി. പിന്നീട് നടന്ന പരിശോധനകളില്‍ കുട്ടിയുടെ ഗര്‍ഭാശയത്തില്‍ പത്തു കിലോയോളം വലിപ്പമുള്ള ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. വെറും പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടിയില്‍ ഇത്തരം ട്യൂമറുകള്‍ വളരുന്നത് വളരെ അപൂര്‍വ്വമാണ്.

സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കുട്ടിയെ ബ്രിസ്ബനിലെ ആശുപത്രിയിലേയ്ക്ക് വിമാന മാര്‍ഗം അയച്ചു. മാരകമായ ഒരു തരം കാന്‍സറാണ് ചെറിഷിനെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് തന്നെ തകര്‍ത്തു കളഞ്ഞെന്ന് അമ്മ പറഞ്ഞു. എങ്കിലും മകള്‍ക്കു വേണ്ടി പൊരുതാന്‍ അമ്മ തീരുമാനിച്ചു. ചികിത്സയ്ക്കായി വരുമാന മാര്‍ഗ്ഗമായിരുന്ന കട വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ചികിത്സിച്ച് ഭേദമാക്കാം എന്ന ഡോക്ടര്‍മാരുടെ വാക്കിലുള്ള വിശ്വാസമാണിത്.

ഇപ്പോള്‍ ചെറിഷിന് കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്. അതിനു ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. എപ്പോഴും സന്തോഷവതിയായിരുന്ന മകള്‍ വേദനകൊണ്ട് പുളയുന്നത് ഈ അമ്മയുടെ ഹൃദയം തകര്‍ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണിത്, പക്ഷേ ഞങ്ങളിത് കടന്ന് പോവുക തന്നെ ചെയ്യുമെന്ന് ഈ അമ്മ ഉറപ്പോടെ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW