Tuesday, January 23, 2018 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 10.56 AM

ക്രിക്കറ്റ്താരം ഹര്‍ദിക് പാണ്ഡ്യ സ്വീഡിഷ് നടി എല്ലി അവ്രത്തിന്റെ വലയില്‍ ? കൊല്‍ക്കത്ത മോഡല്‍ ലിഷാ ശര്‍മ്മയെ വിട്ടോ​ന്ന് ആരാധകര്‍

uploads/news/2018/01/183222/hardik.jpg

സ്‌പോര്‍ട്‌സും സിനിമയും തമ്മില്‍ കൈ കോര്‍ക്കുന്നത് ലോകത്ത് പുതിയകാര്യമല്ല. പ്രത്യേകിച്ചും ക്രിക്കറ്റും ബോളിവുഡും കൈകോര്‍ക്കുന്ന ഇന്ത്യയില്‍. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ഒഴിച്ചാല്‍ അടുത്ത കാലത്തായി തകര്‍പ്പന്‍ വിജയങ്ങള്‍ തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ പതാകവാഹകന്‍ ഹര്‍ദീക് പാണ്ഡ്യ ഒരു വിദേശനടിയുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ടീം ഇന്ത്യയുടെ സ്‌റ്റൈല്‍മന്നനെ സ്വീഡിഷ് നടിയും വിദേശസുന്ദരിയുമായ എല്ലി ആവ്രവുമായി ബന്ധപ്പെടുത്തിയാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും ഡേറ്റിംഗിലാണെന്നാണ് സംസാരം. പാണ്ഡ്യയുടെ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിവാഹചടങ്ങിലെ റിസിപ്ഷനില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ ഈ നിലയ്ക്കായത്. വിവാഹചടങ്ങില്‍ പങ്കെടുത്ത എല്ലി കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഉണ്ടായി. എല്ലി വിവാഹത്തിന് എത്തിയത് തന്നെ വാര്‍ത്ത സൃഷ്ടിക്കാന്‍ കാരണമായിരുന്നു. ചടങ്ങുകളുടെ അവസാനം വരെ വേദിയില്‍ ഉണ്ടായിരുന്ന എല്ലി പാണ്ഡ്യയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പിന് മറുപടി പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്ത കാട്ടുതീയാകുകയും ചെയ്തു.

uploads/news/2018/01/183222/lisha-sharma.jpg

അതേസമയം പാണ്ഡ്യ കൊല്‍ക്കത്ത മോഡല്‍ ലിഷാ ശര്‍മ്മയുമായി ഡേറ്റിംഗിലാണെന്ന് ആയിരുന്നു ആദ്യം കേട്ടത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ലിഷ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു ഈ വര്‍ത്തമാനം തുടങ്ങിയത്. കൊല്‍ക്കത്തയിലെ ഒരു ഐപിഎല്‍ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയിച്ചതായി വാര്‍ത്തകളും ഉണ്ടായി. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പരമ്പരയില്‍ മിന്നും താരമായി പെട്ടെന്ന് ഉദിച്ചുയര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ലിഷയുമായുള്ള ബന്ധത്തിന്റെ പേരിലും പെട്ടെന്ന് പ്രശസ്തനായി.

ഒരു വര്‍ഷമായി ഇരുവരും പരിചയത്തിലാണെന്നും കൊല്‍ക്കത്തയിലെ മാളുകളില്‍ ഇരുവരം കറങ്ങുന്നത് പതിവാണെന്നും വരെ വാര്‍ത്തയുണ്ടായി. 2013 ബിഗ്‌ബോസ് 7 റിയാലിറ്റിഷോയിലൂടെ മുംബൈയില്‍ അരങ്ങേറിയ എല്ലി ‘മിക്കി വൈറസ്’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ഫോര്‍ബ്ജുദന്‍ ഫ്രക്ത് എന്ന സ്വീഡിഷ് സിനിമയിലൂടെയാണ് ഇവര്‍ ബിഗ് സ്‌ക്രീനില്‍ സാന്നിദ്ധ്യം തുടങ്ങിയത്. കിസ് കിസ്‌കോ പ്യാര്‍ കരൂ, നാം ഷബാനാ, പോസ്റ്റര്‍ ബോയ്‌സ് എന്നീ സിനിമകളിലും എത്തി. പാരീസ് പാരീസ് എന്ന തമിഴ്ചിത്രവും, ബട്ടര്‍ഫ്‌ളൈ എന്ന കന്നഡ ചിത്രവും ചെയ്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലും താരം സാന്നിദ്ധ്യം അറിയിച്ചു.

Ads by Google
TRENDING NOW