അമ്പരപ്പിക്കുന്ന താരനിരയുമായാണ് അടുത്ത മണിരത്നം ചിത്രം എത്തുന്നത്. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ നായകനാകുന്ന ഈ ചിത്രത്തില്‍ വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും ഫഹദും അഭിനയിക്കുന്നത്. പ്രകാശ് രാജും ജയസുദയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു.
എ ആര് റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്.താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.