എം.ജി.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ബി.വോക് (2017 അഡ്മിഷന് റഗുലര്‍ 2014, 2015, 2016 അഡ്മിഷന് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 23ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
2017 നവംബര്‍ മാസത്തില്‍ അഫിലിയേറ്റഡ് കോളജുകളിലെയും സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ ആറാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍/ലാറ്ററല്‍ എന്‍ട്രി/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെന്റ് ഗിറ്റ്സ് കോളജിലെ സൂസന് വര്‍ഗീസ്, രഞ്ജിത്ത് നായര്‍, അന്ന സൂസന് മോന്‍സി എന്നിവര്‍ ലാറ്ററല്‍ എന്ട്രിയിലും കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിങ് കോളജിലെ അരുണ്‍ ജോയി, കോതമംഗലം എം.എ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ബി. അനീഷ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ഫൗസിയ സലിം എന്നിവര്‍ റഗുലര്‍ പരീക്ഷയിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
2017 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി. മോഡല്‍- 3 സൈബര്‍ ഫോറന്‍സിക് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
പ്ര?ജക്ട് റിസര്‍ച്ച് അസിസ്റ്റന്റ്/ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവ്
ബയോ മെഡിക്കല്‍ ഗവേഷണത്തിനായുള്ള അന്തര്‍സര്‍വ്വകലാശാലാ കേന്ദ്രത്തില്‍ പ്രോജക്ട് റിസര്‍ച്ച് അസിസ്റ്റന്റുമാരുടെയും, പ്രോജക്ട് റിസര്‍ച്ച് ഫെല്ലോമാരുടെയും ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരള
പുതുക്കിയ പരീക്ഷാതീയതി
15ന് നടത്താനിരുന്ന മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.
ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി -
ഇന്റഗ്രേറ്റഡ് സൂക്ഷ്മപരിശോധന
ഓഗസ്റ്റില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ.എല്‍.എല്‍.ബി ഇന്റഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ 12 മുതല്‍ 20 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി പുനഃപരിശോധനാ വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.
ബി.കോം ഫലം
2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം ടാക്സ് പ്ര?സീജിയര്‍ ആന്റ് പ്രാക്ടീസ് (സപ്ലിമെന്ററി 2013, 2014 അഡ്മിഷന്) പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ബി.എ/ബി.കോം ഫലം
2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്ര?ഡക്ഷന്‍, ബി.കോം ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് (2013 2014 സ്കീം) (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും.
ബി.എസ്സി ഫലം
2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്സി സപ്ലിമെന്ററി (2013 2014 അഡ്മിഷന് മാത്രം) പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 30.
2018 കെ-മാറ്റ് പരീക്ഷ: അപേക്ഷിക്കാന്‍ 10 ദിവസം കൂടി
എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള 2018 ഫെബ്രുവരി നാലിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് വെബ്സൈറ്റ് (ണ്ഡന്റന്ധനുത്സന്റന്റ.ദ്ധ) സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 19. ഫോണ്‍: 0471 2335133, 8547255133. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.
ഡിപ്ലോമ ഇന്‍ ട്രാന്സ്ലേഷന് സ്റ്റഡീസ് കോഴ്സ് സീറ്റൊഴിവ്
സെന്റര്‍ ഫോര്‍ ട്രാന്സ്ലേഷന് ആന്‍ഡ് ട്രാന്സ്ലേഷന് സ്റ്റഡീസ് നടത്തുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ട്രാന്സ്ലേഷന് സ്റ്റഡീസ് കോഴ്സിന് ജനറല്‍ വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും.
എം.ഫില്‍ ഫലം
ഒക്ടോബറില്‍ നടത്തിയ 2016-17 ബാച്ച് (സി.എസ്.എസ്) എം.ഫില്‍ ഫോട്ടോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.