Thursday, June 21, 2018 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു ; മകരവിളക്ക്‌ നാളെ

uploads/news/2018/01/183192/re4.jpg

പന്തളം: അത്യുച്ചത്തിലുയര്‍ന്ന ശരണംവിളികള്‍ക്കു മേലെ ആകാശത്ത്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടുപറന്ന ശുഭമുഹൂര്‍ത്തത്തില്‍ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്കു പുറപ്പെട്ടു.
മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നിനാണ്‌ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടത്‌. നാളെയാണു മകരവിളക്ക്‌.തിരുവാഭരണം ചാര്‍ത്തി നാളെ വൈകിട്ട്‌ 6.40-നു ദീപാരാധന നടക്കുന്നതിനൊപ്പം ആകാശത്ത്‌ മകരനക്ഷത്രമുദിക്കും. കിഴക്ക്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ പുലര്‍ച്ചെ നാലിന്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ ഏറ്റുവാങ്ങി. വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രസോപാനത്തില്‍ ദര്‍ശനത്തിനു വച്ചു. രാവിലെ 11-ന്‌ ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍നിന്നു ക്ഷേത്രത്തിലേക്കാനയിച്ചതോടെ ഘോഷയാത്രയ്‌ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങിനു ശേഷം ഉടവാള്‍ ഏറ്റുവാങ്ങിയ രാജപ്രതിനിധി പല്ലക്കിലേറി യാത്രതിരിച്ചു. പിന്നാലെ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിനു പുറത്തെത്തി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു.
ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന്‌ അയ്യന്മാരും ശരണം വിളികളുമായി ഘോഷയാത്രയുടെ ഭാഗമായി. എ.ആര്‍. ക്യാമ്പിലെ അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ വി. ശശിധരന്റെ നേതൃത്വത്തില്‍ ശക്‌തമായ കാവലിലാണു സന്നിധാനത്തേക്കുള്ള യാത്ര.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW