Friday, July 20, 2018 Last Updated 30 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 AM

ഫാ. അത്തിക്കളത്തിന്‌ അജപാലനദൗത്യം

ചിങ്ങവനം: ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹ വര്‍ഷത്തിന്റെ നിറവിലാണു ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസ സമൂഹം. ലോകത്തിന്റെ അതിര്‍ത്തി വരെ പോയി സുവിശേഷം പ്രസംഗിക്കാന്‍ ദൈവിളി കിട്ടിയ ഫാ. ജയിംസ്‌ അത്തിക്കളത്തെ തേടി പുതിയ ദൗത്യമെത്തിയിരിക്കുന്നു. മധ്യപ്രദേശിലെ സാഗര്‍രൂപതയുടെ അജപാലകനായി സിറോ മലബാര്‍ സഭ നിയമിച്ചതില്‍ നാടിന്‌ ആഹ്‌ളാദം. ജന്മം കൊണ്ടു കുട്ടനാട്ടുകാരനാണെങ്കിലും നിലവില്‍ ചിങ്ങവനം മാവിളങ്ങിലാണു ഫാ. ജയിംസിന്റെ കുടുംബം താമസിക്കുന്നത്‌. റിട്ട. കെ.എസ്‌.ഇ.ബി. എക്‌സിക്യൂട്ടീവ്‌ എന്‍ജീനിയര്‍ ചിങ്ങവനം അത്തിക്കളം സി. പൗലോസിന്റെയും അന്നമ്മയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണു നിയുക്‌ത മെത്രാന്‍.
സാഗര്‍ രൂപതയുടെ മെത്രാനായി അദ്ദേഹത്തെ നിയമിച്ചെന്ന വിവരം അറിഞ്ഞതോടെ അത്തിക്കളം വീട്ടില്‍ ആഹ്‌ളാദം അണപൊട്ടി. പൗലോസും അന്നമ്മയും നിറമിഴികളോടെ ദൈവത്തിനു നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരാനായി ബന്ധുക്കളും അയല്‍വാസികളും എത്തിയിരുന്നു. വ്യാഴാഴ്‌ച വൈകിട്ടു വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണു കൊച്ചിയിലേക്കു തരിച്ചു പോയത്‌. അവിടെ അദ്ദേഹത്തെ കാത്തിരുന്നത്‌ ഈ സദ്‌വാര്‍ത്തയാണ്‌.
ചിങ്ങവനം ബുക്കാന സി.എം.എസ്‌. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മേലമ്പാറ ദീപ്‌തി ഭവന്‍ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ചെറുപ്പം മുതലേ ആത്മീയകാര്യങ്ങളില്‍ തല്‍പ്പരനായിരുന്നു മാര്‍ അത്തിക്കളമെന്ന്‌ പൗലോസും അന്നമ്മയും പറഞ്ഞു. എറണാകുളത്തെ ചടങ്ങുകള്‍ക്കു ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിയ നിയുക്‌ത ഇടയനെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നു സ്വീകരിച്ചു. മേലമ്പാറ സെമിനാരിയിലും അദ്ദേഹം പോയിരുന്നു.

Ads by Google
Saturday 13 Jan 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW