Friday, September 21, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ : ഒറ്റഗോളില്‍ എ.ടി.കെ. ആറാം സ്‌ഥാനത്ത്‌

uploads/news/2018/01/183153/s3.jpg

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ എ.ടി.കെ. വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനൈയാണ്‌ അവര്‍ തോല്‍പിച്ചത്‌.
നോര്‍ത്ത്‌ ഈസ്‌റ്റിന്റെ തട്ടകമായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 73-ാം മിനിറ്റില്‍ സെക്വിഞ്ഞയാണ്‌ ചാമ്പ്യന്മാരുടെ വിജയഗോള്‍ നേടിയത്‌.
ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ മൂന്നു ജയവും മുന്നു സമനിലയുമടക്കം 12 പോയിന്റുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ആറാം സ്‌ഥാനത്തെത്താനും എ.ടി.കെയ്‌ക്കായി. ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റു മാത്രമുള്ള നോര്‍ത്ത്‌ ഈസ്‌റ്റ് ഒമ്പതാം സ്‌ഥാനത്താണ്‌.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW