Sunday, December 16, 2018 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.01 AM

ഭിന്നത മറനീക്കി, ജുഡീഷ്യല്‍ കലാപം

uploads/news/2018/01/183140/d5.jpg

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ മൂന്നുമാസം മുമ്പ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വറിന്റെ ഉത്തരവിനെ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര ഒരു മണിക്കൂറിനുള്ളില്‍ മറ്റൊരു ഉത്തരവിലൂടെ മറികടന്നത്‌ സുപ്രീം കോടതിയുടെ ഒന്നാം നമ്പര്‍ മുറിയിലായിരുന്നെങ്കില്‍ ഇന്നലെ ഇന്ത്യന്‍ നിയമ സംവിധാനത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ നടപടികള്‍ക്കു വഴിവച്ചത്‌ ആറാം നമ്പര്‍ മുറിയിലെ നടപടികള്‍. ചീഫ്‌ ജസ്‌റ്റിസിനെതിരേ ആരോപണമുയര്‍ന്ന മെഡിക്കല്‍ കോഴ കേസായിരുന്നു അന്നത്തെ പ്രകോപനമെങ്കില്‍ ജസ്‌റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇന്നലത്തേത്‌.
മാസങ്ങളായി മുതിര്‍ന്ന ജഡ്‌ജിമാര്‍ക്കിടയിലുണ്ടായിരുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസമാണ്‌ ഇന്നലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലൂടെ മറ നീക്കിയത്‌. കേട്ടുകേള്‍വിയില്ലാത്ത സംഭവവികാസങ്ങള്‍ സുപ്രീം കോടതിയിലും പുറത്തും അരങ്ങേറിയപ്പോള്‍ പരസ്യമായി പക്ഷം പിടിക്കാതെ കേന്ദ്ര സര്‍ക്കാരും മാറി നിന്നു. ജുഡീഷ്യറിയിലെ പ്രശനങ്ങള്‍ അവിടെത്തന്നെ തീര്‍ക്കട്ടെയെന്ന നിലപാട്‌ കേന്ദ്ര നിയമമന്ത്രാലയം സ്വീകരിച്ചതോടെ ചീഫ്‌ ജസ്‌റ്റിസ്‌ അനുരജ്‌ഞന നീക്കങ്ങള്‍ക്കും തയാറായി.
മെഡിക്കല്‍ കോഴക്കേസുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ആദ്യമെത്തിയത്‌ ചീഫ്‌ ജസ്‌റ്റിസിന്റെ ബഞ്ചിലായിരുന്നു. ഹര്‍ജി കൈയോടെ തള്ളി. തുടര്‍ന്ന്‌ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത്‌ ദവെ, ഇതേ ഹര്‍ജി ജെ. ചെലമേശ്വറിന്റെ ബഞ്ചിനു മുമ്പാകെ കൊണ്ടുവന്നു. അദ്ദേഹം ഉടന്‍ തന്നെ കേസ്‌ പരിഗണിക്കാനായി ഭരണഘടന ബെഞ്ച്‌ രൂപീകരിക്കുകയും ചെയ്‌തു. എന്നാല്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര ഒരു മണിക്കൂറിനകം തന്നെ ചെലമേശ്വറിന്റെ ഉത്തരവ്‌ റദ്ദാക്കി. തുടര്‍ന്നു മുതിര്‍ന്ന ജഡ്‌ജിജിമാരെ ഒഴിവാക്കി എഴംഗ വിശാല ബെഞ്ച്‌ രൂപീകരിച്ച്‌ കേസ്‌ കൈമാറി. ഭരണഘടനാ ബെഞ്ച്‌ രൂപീകരിക്കാനും ബഞ്ചില്‍ ഏതൊക്കെ ജഡ്‌ജിമാര്‍ ഉണ്ടാവണമെന്ന്‌ തീരുമാനിക്കാനുമുള്ള അധികാരം ചീഫ്‌ ജസ്‌റ്റിസിനു മാത്രമാണെന്നും ജസ്‌റ്റിസ്‌ ചെലമേശ്വര്‍ അധികാരപരിധി ലംഘിച്ചുവെന്നും ഭരണഘടനാ ബഞ്ച്‌ ഉത്തരവിടുകയും ചെയ്‌തു. ഇതോടെ ഇരുവര്‍ക്കും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി അഭിമാനപ്രശ്‌നമായി വളര്‍ന്നു. സുപ്രീം കോടതിയിലെ മറ്റ്‌ ജഡ്‌ജിമാര്‍ ഇരുപക്ഷത്തായി പരസ്യമായും പരോക്ഷമായും നിലകൊണ്ടു.
ഇന്നലെ ജസ്‌റ്റിസ്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്‌ മറ്റൊരു ബെഞ്ചിന്‌ കൈമാറിയതോടെ അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലെത്തി കോടതി മുറിയില്‍നിന്ന്‌ പുറത്തേക്ക്‌ പടര്‍ന്നു. ചീഫ്‌ ജസ്‌റ്റിനോട്‌ ജഡ്‌ജിമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നു നാല്‌ ജഡ്‌ജിമാരും കോടതി നിര്‍ത്തിവച്ച്‌ പുറത്തിറങ്ങി. മാധ്യമങ്ങളോട്‌ ചിലത്‌ വെളിപ്പെടുത്താനുണ്ടെന്ന അറിയിപ്പ്‌ ചെലമേശ്വരില്‍ നിന്നുണ്ടായി. തുടര്‍ന്ന്‌ 12 മണിക്ക്‌ അദ്ദേഹത്തിന്റെ വീട്ടില്‍ വാര്‍ത്താ സമ്മേള അറിയിപ്പും ലഭിച്ചു. ഇതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ തുഗ്ലക്‌ റോഡിലെ അദേഹത്തിന്റെ വസതിയിലേക്കായി. മാധ്യമ പ്രവര്‍ത്തകരേയും കാത്ത്‌ ചെലമേശ്വര്‍ നേരത്തെ തന്നെ വീടിന്‌ മുന്നിലെത്തിയിരുന്നു. തുടര്‍ന്ന്‌ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫെത്തി. ഏറെ വൈകാതെ മറ്റ്‌ രണ്ട്‌ ജഡ്‌ജിജിമാരും. അര മണിക്കൂറിനുള്ളില്‍ അവസാനിച്ച വാര്‍ത്താസമ്മേളനത്തിലും ജഡ്‌ജിമാര്‍ വിഷയത്തിന്റെ ഉള്ളറയിലേക്ക്‌ കടന്നില്ല. തുടര്‍ന്നാണ്‌ ചീഫ്‌ ജസ്‌റ്റിസിന്‌ നല്‍കിയ കത്ത്‌ പുറത്ത്‌ വിട്ടത്‌.
വാര്‍ത്താ സമ്മേളനം കഴിഞ്ഞശേഷം ജ. ബോബ്‌ഡെയും ജ. നാഗേശ്വര റാവുവും പിന്തുണയുമായെത്തി. ഇതിനിടെ സി.പി.ഐ നേതാവ്‌ ഡി രാജ, ചെലമേശ്വറിനെ കാണാന്‍ അദേഹത്തിന്റെ വസതിയിലെത്തിയത്‌ രാഷ്‌ട്രീയ വിവാദവുമായി. മുതിര്‍ന്ന ജഡ്‌ജിമാരുടെവാര്‍ത്താ സമ്മേളനമറിഞ്ഞ ചീഫ്‌ ജസ്‌റ്റിസ്‌ കോടതി നടപടി നിര്‍ത്തിവച്ചു. തുടര്‍ന്ന്‌ തന്റെ ഭാഗം വിശദീകരിച്ച്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ ചേര്‍ക്കാനൊരുങ്ങി. മൂന്നുമണിക്ക്‌ സുപ്രീം കോടതിയില്‍ വച്ച്‌ മാധ്യമങ്ങളെ കാണുമെന്നായിരുന്നു ആദ്യസൂചന. ഇതിനിടെ ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസില്‍, അറ്റോര്‍ണി ജനറലും അടുപ്പമുള്ള ജഡ്‌ജിമാരുമായി ചര്‍ച്ച പുരോഗമിച്ചു. കൂടുതല്‍ പ്രകോപനം വേണ്ടന്ന തീരുമാനത്തില്‍ വാര്‍ത്താസമ്മേളനം മാറ്റി. തുടര്‍ന്ന്‌ ചീഫ്‌ ജസ്‌റ്റിസിന്റെ പ്രത്യേക ദൂതന്‍ വഴി ഇടഞ്ഞ്‌ നില്‍ക്കുന്ന ജഡ്‌ജിമാരുമായി അനുരഞ്‌ജനചര്‍ച്ചയും സജീവമായി.

Ads by Google
Saturday 13 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW