Sunday, December 16, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.55 AM

മാര്‍ നെല്ലിക്കുന്നേല്‍, മാര്‍ അത്തിക്കളം പുതിയ ഇടയന്മാര്‍

uploads/news/2018/01/183122/k4.jpg

കൊച്ചി: സിറോ മലബാര്‍ സഭയില്‍ മധ്യപ്രദേശിലെ സാഗര്‍ രൂപതയ്‌ക്കും ഇടുക്കി രൂപതയ്‌ക്കും പുതിയ ഇടയന്മാര്‍. ഫാ. ജയിംസ്‌ അത്തിക്കളത്തെ സാഗറിലും ഫാ.ജോണ്‍ നെല്ലിക്കുന്നേലിനെ ഇടുക്കിയിലും മെത്രാന്മാരായി നിയമിച്ചു. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയാണു നിയമനപ്രഖ്യാപനം നടത്തിയത്‌.
സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും സന്നിഹിതരായിരുന്നു. നിയുക്‌ത മെത്രാന്മാരെ അദ്ദേഹം സ്‌ഥാനചിഹ്നഹ്‌നങ്ങള്‍ അണിയിച്ചു. മെത്രാഭിഷേകവും സ്‌ഥാനാരോഹണവും സംബന്ധിച്ച തീയതികള്‍ പിന്നീട്‌ തീരുമാനിക്കും.
പാലാ രൂപതയിലെ കടപ്ലാമറ്റം ഇടവകയില്‍ പരേതനായ നെല്ലിക്കുന്നേല്‍ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്‌ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാവടി സെന്റ്‌ തോമസ്‌ പള്ളി വികാരി, ഇടുക്കിരൂപതാ ചാന്‍സലര്‍, ബിഷപ്പിന്റെ സെക്രട്ടറി എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു.
രൂപതാ മതബോധന വിഭാഗത്തിന്റെയും ബൈബിള്‍ അപ്പസ്‌തലേറ്റിന്റെയും ഡയറക്‌ടറുമായിരുന്നു.
2010 ല്‍ മംഗലപ്പുഴ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയില്‍ റെസിഡന്റ്‌ അധ്യാപകനായി. സെമിനാരി പ്ര?ക്യുറേറ്ററായും പിന്നീട്‌ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡീനായും സേവനമനുഷ്‌ഠിച്ചു. ഇടുക്കി രൂപതയുടെ കോര്‍പറേറ്റ്‌ എഡ്യൂക്കേഷന്റെ സെക്രട്ടറിയായിരിക്കെയാണ്‌ അജപാലകനായി നിയമിച്ചിരിക്കുന്നത്‌.
ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്നില്‍ അത്തിക്കളം പൗലോസ്‌- അന്നമ്മ ദമ്പതികളുടെ മകനാണു മാര്‍ അത്തിക്കളം.
ഉജ്‌ജയിന്‍ രൂപതയിലെ ഹര്‍ഷോദാന്‍, ബര്‍നഗര്‍, രാജ്‌ഘട്ട്‌ എന്നിവിടങ്ങളില്‍ അസിസ്‌റ്റന്റ്‌ വികാരിയായിരുന്നു.
ഉജ്‌ജയിന്‍ രൂപതാ എം.എസ്‌.ടി. മൈനര്‍ സെമിനാരിയില്‍ അധ്യാപകനും ഫിനാന്‍സ്‌ ഓഫീസറുമായിരുന്നു. എം.എസ്‌.ടി. സമൂഹത്തിന്റെ ഡയറക്‌ടര്‍ ജനറലായി സേവനമനുഷ്‌ഠിച്ചശേഷം ഭോപ്പാലിലുള്ള നിര്‍മല്‍ ജ്യോതി മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം ഡയറക്‌ടറായി. ഭോപ്പാലിലെ സിറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ പ്രീസ്‌റ്റ്‌-ഇന്‍-ചാര്‍ജും സെന്‍ട്രല്‍ ഇന്ത്യ സിറോ മലബാര്‍ കോ-ഓര്‍ഡിനേറ്ററുമായി സേവനമനുഷ്‌ഠിക്കവേയാണു ബിഷപ്പായി നിയമിതനായിരിക്കുന്നത്‌.

Ads by Google
Saturday 13 Jan 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW