Monday, June 25, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.55 AM

കുറ്റിപ്പുറത്തെത്തിയത്‌ പഞ്ചാബിലേക്ക്‌ അയച്ച കുഴിബോംബുകള്‍

uploads/news/2018/01/183119/k1.jpg

മലപ്പുറം : പാലത്തിനു സമീപം ഭാരതപ്പുഴയോരത്തു കണ്ടെത്തിയ കുഴിബോംബുകള്‍ മഹാരാഷ്‌ട്രയിലെ സൈനിക ആയുധശാലയില്‍നിന്നു പഞ്ചാബിലേക്ക്‌ അയച്ചത്‌. മഹാരാഷ്‌ട്രയിലെ ചന്ദ്രപുര്‍ ആയുധനിര്‍മാണശാലയില്‍നിന്നു 2001-ല്‍ ഇവ പുല്‍ഗാവിലെയും പുനെയിലെയും സൈനിക ആയുധശാലയിലേക്ക്‌ അയച്ചു. തുടര്‍ന്നു പുല്‍ഗോവില്‍നിന്നു പഞ്ചാബിലേക്കയച്ച ക്ലേമോര്‍ കുഴിബോംബുകളാണു ദുരൂഹസാഹചര്യത്തില്‍ കുറ്റിപ്പുറത്തു കണ്ടെത്തിയതെന്ന്‌ അന്വേഷണസംഘം സ്‌ഥിരീകരിച്ചു.
ചന്ദ്രപൂരില്‍നിന്നു പുനെയിലേക്ക്‌ അയച്ചവയും ഇക്കൂട്ടത്തിലുണ്ട്‌. പുനെയില്‍നിന്നു ബോബുകള്‍ എവിടേക്കാണ്‌ അയച്ചതെന്നറിയാന്‍ മലപ്പുറം ഡി.സി.ആര്‍.ബി: ഡിവൈ.എസ്‌.പി: ജയ്‌സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണസംഘം അവിടെയെത്തി. നാലു പതിറ്റാണ്ടു മുമ്പ്‌ നിര്‍മിച്ച ബോംബുകളാണു കുറ്റിപ്പുറത്തുനിന്നു കണ്ടെത്തിയത്‌. 1960-ല്‍ അമേരിക്കയാണ്‌ വന്‍നാശനഷ്‌ടമുണ്ടാക്കുന്ന ക്ലേമോര്‍ കുഴിബോംബുകള്‍ വികസിപ്പിച്ചെടുത്തത്‌. കുറ്റിപ്പുറത്തുനിന്ന്‌ അഞ്ചു കുഴിബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞദിവസം 445 വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌, തൃശൂര്‍ ജില്ലകളിലെ ബോംബ്‌ സ്‌ക്വാഡുകള്‍ കുറ്റിപ്പുറം പാലത്തിനു സമീപം പരിശോധന നടത്തി. വെള്ളം വറ്റിച്ചു നടത്തിയ പരിശോധനയില്‍ ചില ലോഹത്തകിടുകള്‍ കണ്ടെത്തി. ഇവ മണലിലൂടെയും ചതുപ്പിലൂടെയും സഞ്ചരിക്കാന്‍ സൈന്യം ഉപയോഗിക്കുന്നതാണെന്ന്‌ അന്വേഷണച്ചുമതലയുള്ള പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു. ഡിവൈ.എസ്‌.പിമാരായ ജയ്‌സണ്‍ കെ. ഏബ്രഹാം, ഉല്ലാസ്‌കുമാര്‍, സി.ഐമാരായ ടി.എസ്‌. ബിജു, കെ.എം. ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ട്‌.

വി.പി. നിസാര്‍

Ads by Google
Saturday 13 Jan 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW