Friday, January 19, 2018 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.55 AM

പ്രതിഭാ ഹരി എം.എല്‍.എ. വിവാഹമോചനത്തിന്‌

uploads/news/2018/01/183118/k10.jpg

ആലപ്പുഴ: കായംകുളം എം.എല്‍.എ: യു. പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെ.എസ്‌.ഇ.ബി. ഉദ്യോഗസ്‌ഥനായ ഭര്‍ത്താവ്‌ കെ.ആര്‍. ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ്‌ തീരുമാനമാകാതെ പിരിഞ്ഞു.
പത്തു വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ്‌ അന്വേഷിക്കുന്നില്ലെന്നും പ്രതിഭയുടെ ഹര്‍ജിയില്‍ പറയുന്നു.
ഹരി ഹര്‍ജിയെ എതിര്‍ത്തു. അടുത്ത മാസം വീണ്ടും കൗണ്‍സിലിങ്‌ നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പ്രതിഭ പേരു മാറ്റിക്കഴിഞ്ഞു. അഡ്വ. യു. പ്രതിഭ എം.എല്‍.എ. എന്നാണ്‌ ഫെയ്‌സ്‌ ബുക്കില്‍ ഇപ്പോഴുള്ളത്‌.
നേരത്തേ ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പ്രതിഭ കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്‌.
സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഹരിയും ഇതേ നാട്ടുകാരനാണ്‌. പ്രതിഭ നേരത്തേ തകഴി പഞ്ചായത്ത്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Ads by Google
Saturday 13 Jan 2018 01.55 AM
YOU MAY BE INTERESTED
TRENDING NOW