Thursday, January 18, 2018 Last Updated 42 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.53 AM

യു.എസ്‌. എംബസി ആസ്‌ഥാനം ഉദ്‌ഘാടനം ; ട്രംപ്‌ ബ്രിട്ടനിലേക്കില്ല

uploads/news/2018/01/183084/in8.jpg

ലണ്ടന്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ബ്രിട്ടീഷ്‌ സന്ദള്‍ശനം റദ്ദാക്കി. ലണ്ടനിലെ യു.എസ്‌. എംബസി ആസ്‌ഥാനം ഉദ്‌ഘാടനം ചെയ്യുന്നതിനായി അടുത്ത മാസമായിരുന്നു ബ്രിട്ടനിലേക്ക്‌ പോകാനിരുന്നത്‌. ട്രംപിനു പകരം യു.എസ്‌. വിദേശകാര്യ സെക്രട്ടറി റെക്‌സ്‌ ടില്ലര്‍സണ്‍ പുതിയ എംബസി ഉദ്‌ഘാടനം ചെയും. ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി കഴിഞ്ഞ വര്‍ഷമാണ്‌ എലിസബത്ത്‌ രാജ്‌ഞി ട്രംപിനെ ക്ഷണിച്ചത്‌.
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സന്ദര്‍ശനം റദ്ദാക്കിയതു സംബന്ധിച്ച വാര്‍ത്തകള്‍ വൈറ്റ്‌ ഹൗസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. പ്രധിഷേധങ്ങളെ ഭയന്നാണ്‌ സന്ദര്‍ശനം റദ്ദാക്കിയതെന്നും ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
യു.എസ്‌. എംബസി മധ്യലണ്ടനില്‍നിന്നു തീരെ അപ്രധാനമായ സ്‌ഥലത്തേക്കു മാറ്റിയതാണു ട്രംപിനെ ചൊടിപ്പിച്ചതെന്നു സൂചനയുണ്ട്‌. ബരാക്‌ ഒബാമ പ്രസിഡന്റായിരിക്കേയാണ്‌ എംബസി ആസ്‌ഥാനം മാറ്റാന്‍ തീരുമാനിച്ചത്‌. ഗ്രോസ്‌വെനോര്‍ ചത്വരത്തില്‍നിന്ന്‌ തെംസ്‌ നദിക്കു തെക്ക്‌ നയന്‍ എംസിലേക്കാണ്‌ എംബസി മാറ്റുന്നത്‌.

Ads by Google
Saturday 13 Jan 2018 01.53 AM
YOU MAY BE INTERESTED
TRENDING NOW