Thursday, June 21, 2018 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 08.26 PM

ന്യൂസ് ഫീഡില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു; തിരിച്ചടി കിട്ടാന്‍ പോകുന്നത് ആര്‍ക്കാണെന്ന് അറിയാമോ

facebook, mark zuckerberg, news feed

ന്യൂസ് ഫീഡ് മെട്രിക്ക്‌സ് മാറ്റാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ കുറച്ച് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും പോസ്റ്റുകള്‍ കൂടുതലായി കാണിക്കുന്നതിനഒള്ള സുപ്രധാന നീക്കമാണ് ഫെയ്‌സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വരുന്ന ആഴ്ചകളില്‍ ന്യൂസ് ഫീഡില്‍ ഈ മാറ്റങ്ങള്‍ എത്തുന്നതോടെ ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫെയ്‌സ്ബുക്ക് പേജുകള്‍ക്ക് റീച്ച് കുറഞ്ഞേക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ന്യൂസ് ഫീഡില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ് ഫീഡില്‍ പബ്ലിക്ക് കണ്ടന്റുകള്‍ കൂടുന്നുവെന്ന ഉപയോക്താക്കളുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്തരത്തിനൊരു മാറ്റത്തിനൊരുങ്ങുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW