Thursday, January 18, 2018 Last Updated 37 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 06.55 PM

കോഴിക്കോടു പട്ടണം കാണിച്ചുതരമെന്നു പറഞ്ഞു ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെ യുവാക്കള്‍ വിളിച്ചു വരുത്തി, തുടര്‍ന്നു സംഭവിച്ചത്

uploads/news/2018/01/182996/wwmn.jpg

കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച ശേഷം പറ്റിക്കുന്ന സംഘം സജീവമാണ് എന്നു പോലീസ്. ഈ സംഘത്തില്‍ പെട്ട രണ്ടു പേരേയാണ് ഇന്നലെ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍(24) വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജിബ്(22) എന്നിവരാണു സൗഹൃദം നടിച്ചു സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40 കാരിയെ ഇവര്‍ കോഴിക്കോട്ടേയ്ക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച് സ്ത്രീകളെയും വധവകളെയും കണ്ടെത്തി ഇവരുമായി സൗഹൃദം സ്ഥാപിച്ചു വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നു പോലീസ് പറയുന്നു. ചൊവ്വാഴ്ച പരാധിക്കാരിയെ കോഴിക്കോട് പട്ടണം കാണിച്ചു തരാമെന്നു പറഞ്ഞു പുതിയ സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നു കേരളഭവന്‍ ലോഡ്ജില്‍ മുറിയെടുത്ത് ഇവരുടെ ആഭരണം കവരുകയായിരുന്നു.

ഒരു ലക്ഷം രൂപ വില വരുന്ന നാലുപവന്‍ മാലയും രണ്ടു ലോക്കറ്റും ഇവര്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ യുവതിയുടെ കയ്യക്കും കഴുത്തിനും പരിക്കേറ്റിരുന്നു. തുടര്‍ന്നു യുവതിയെ ലോഡ്ജില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ കടന്നു കളയുകയായിരുന്നു. മാല മോഷണം പോയ വിവരം യുവതി കസബ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷനം നടന്നത്.

Ads by Google
Friday 12 Jan 2018 06.55 PM
YOU MAY BE INTERESTED
TRENDING NOW