Friday, January 19, 2018 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 06.01 PM

ഹിന്ദിയില്‍ ഒന്നു പോസ്റ്റിട്ടതാ....ശശി തരൂരിനെ ട്രോളിക്കൊന്നു

shashi tharoor, tweets

ശശി തരൂരിന് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം നമ്മള്‍ക്കറിയാം. വ്യാകരണപ്പിഴവുകള്‍ ഇല്ലാതെ ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും വാക്കുകള്‍ പെറുക്കിയെടുക്കാനുള്ള തരൂരിന്റെ കഴിവിന് സോഷ്യല്‍ മീഡിയായില്‍ ഒരുപാട് പ്രശംസകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആദ്യമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത തരൂരിന് പിഴച്ചു. ലോക ഹിന്ദി വാരാചരണത്തിന്റെ ഭാഗമായി സാധാരണയില്‍ നിന്നു, വ്യത്യസ്തമായി തരൂര്‍ ഹിന്ദിയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ അതില്‍ തെറ്റു പറ്റിയത് തരൂര്‍ ശ്രദ്ധിച്ചില്ല. തരൂര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്താ, ട്വിറ്റര്‍ ലോകം അതങ്ങു ഏറ്റെടുത്തു.

ലോക ഹിന്ദി ദിവസത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.എന്നാല്‍ തരൂര്‍ എഴുതിയ വാചകത്തിലെ തെറ്റുകള്‍ മൂലം, തെരുവിലേക്ക് ഇറങ്ങിവന്നാല്‍ ഹിന്ദി പഠിച്ചിച്ചുതരാമെന്ന് ഉടനെതന്നെ റീട്വീറ്റ് വരികയും ചെയ്തു.

Ads by Google
TRENDING NOW