Friday, January 19, 2018 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.40 PM

ചികിത്സിക്കാനാവാത്ത അസുഖവുമായി മകള്‍...; മരണക്കിടക്കയില്‍ അലമുറയിട്ട് പിതാവും; യുവതി പുറത്തുവിട്ട ഹൃദയം തകര്‍ക്കുന്ന ഈ ചിത്രങ്ങള്‍ കണ്ണുനനയിക്കും

uploads/news/2018/01/182984/photos.jpg

യുവതി പുറത്തു വിട്ടിരിക്കുന്ന ഹൃദയം തകര്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. യു.എസ് സ്വദേശിയായ യുവതിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. തന്റെ മകളും പിതാവും ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഫ്ളോറിഡയിലെ അലി പാര്‍ക്കര്‍ എന്ന യുവതിയാണ് ബ്രെയ്ലൈന്‍ ലോഹോന്‍ എന്ന അഞ്ച് വയസ്സുകാരിയായ മകള്‍ ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് കിടക്കുന്ന ചിത്രം പുറത്ത് വിട്ടത്.

അഞ്ച് വയസ്സുകാരിയുടെ അടുത്ത് കരഞ്ഞ് കൊണ്ട് കിടക്കുന്ന മുത്തച്ഛനായ സിയാന്‍ പെറ്റര്‍സണിന്റെയും ചിത്രമാണ് ഈ അലി പാര്‍ക്കര്‍ ഷെയര്‍ ചെയ്തത്. ചികിത്സിക്കാന്‍ സാധിക്കാത്ത അസുഖമാണ് കുട്ടിയുടേത്. ആളുകളുടെ ഇടയില്‍ ഒരു ബോധവത്കരണം ഉണ്ടാകാനാണ് ഇവര്‍ തന്റെ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. നമ്മള്‍ ആയിരിക്കും ആദ്യം മരിക്കുകയെന്നാണ് നമ്മള്‍ വിചാരിക്കും. എന്നാല്‍ തന്റെ അനുഭവത്തില്‍ തന്റെ മകളാണ് ആദ്യം തങ്ങളെ വിട്ട് പോകാന്‍ തുടങ്ങുന്നതെന്ന് ഈ അമ്മ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് കുട്ടിയുടെ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയത്. ഈ വര്‍ഷം കുട്ടിയ്ക്ക് അതീവഗുരുതരമായ അവസ്ഥയാകുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്കും തന്റെ സുന്ദരിക്കുട്ടിയെ തനിക്ക് അടക്കം ചെയ്യേണ്ടിവരുമെന്ന് ഈ അമ്മ വേദനയോടെ പറയുന്നു. ''മാസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് എനിക്ക് എന്റെ അച്ഛനെയും അടക്കേണ്ടി വരും. എന്റെ രണ്ട് ഹീറോകളും ഈ വര്‍ഷം തന്നെ എന്നെ വിട്ട് പിരിയും. ഞങ്ങള്‍ എന്ത് ചെയ്തിട്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചത്'' - അലി പാര്‍ക്കര്‍ പറയുന്നു.

മെക്സിക്കോയില്‍ നടന്ന ചികിത്സയില്‍ ഒരു ചെറിയ പ്രതീക്ഷ ഈ കുടുംബത്തിനുണ്ടായിരുന്നു. ''ഗോഫണ്ട് മീ'' എന്ന പേജ് വഴിയാണ് ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുന്നത്. നാല് ലക്ഷം ഡോളറാണ് ഇവര്‍ ചികിത്സയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇപ്പോഴും തന്റെ മകള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ള ഏത് കുട്ടികളെ പോലെ തന്റെ മകളും നല്ല ഒരു ജീവിതത്തിനായി കാത്തിരിക്കുന്നുവെന്ന് ഈ അമ്മ പറയുന്നു. മറ്റൊരു കുട്ടിക്കും ഇനി ഇങ്ങനയൊരു അവസ്ഥയുണ്ടാകരുതെന്നും ഇതിന് ഒരു അവസാനം ഉണ്ടാകണമെന്നുമാണ് ഈ അമ്മ പറയുന്നത്.

Ads by Google
Friday 12 Jan 2018 05.40 PM
YOU MAY BE INTERESTED
TRENDING NOW