Friday, September 21, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 05.29 PM

അദൃശ്യകരങ്ങളെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശബ്ദം കൂടുതല്‍ ശബ്ദത്തോടെ ഉയരും; പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചുവരുന്നു

Prakash Raj,  Kannada daily

ബംഗളുരു: കന്നട ദിനപത്രം നിര്‍ത്തലാക്കിയ നടന്‍ പ്രകാശ് രാജിന്റെ കോളം മറ്റൊരു പത്രത്തിലൂടെ തിരിച്ചുവന്നു. കന്നട പത്രം ഉദയവാണിയില്‍ പ്രസിദ്ധീകരിച്ചിരുന്ന കോളമാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. കന്നടയിലെ തന്നെ പ്രജാവാണി എന്ന പത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ കോളം തിരിച്ചു വരുന്നത്. സംഘപരിവാര്‍ വിമര്‍ശനം പതിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കിയത്.

കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അവരവര ബാവുക്കെ എന്ന പേരിലാണ് കോളം തിരിച്ചുവരുന്നത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോട് കൂടിയാണ് കോളം വീണ്ടും തുടങ്ങുന്ന വിവരം അദ്ദേഹം ട്വീറ്റ് ചെയ്തത്.

പ്രിയപ്പെട്ട അദൃശ്യകരങ്ങളെ നിങ്ങള്‍ ഒരു ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും. വിശാലവും ശക്തവുമായ പ്ലാറ്റ്‌ഫോമിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. ഇനി അടുത്തത് എന്താ ജസ്റ്റ് ആസ്‌കിങ്-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

നേരത്തെ തന്റെ കോളം നിര്‍ത്തലാക്കിയപ്പോഴും അദ്ദേഹം ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരുന്നു. കോളം നിര്‍ത്തലാക്കിയതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നായിരുന്നു അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അന്നത്തെ ട്വീറ്റ് ഇങ്ങനെ, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കന്നഡയിലെ എന്റെ കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തി. പ്രിയപ്പെട്ട അദൃശ്യ കരങ്ങളെ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകില്ലെന്ന് കരുതുന്നുണ്ടോ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW