Sunday, December 16, 2018 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 03.17 PM

താര വിവാഹത്തിനായി വീണ്ടും ബോളിവുഡ്: അണിയിച്ചെരുക്കിയിരിക്കുന്ന വിവാഹവേദി ഞെട്ടിക്കുന്നത്!

Sonam kapur

സെലിബ്രിറ്റി വിവാഹത്തിന് ഇതാ ബോളിവുഡ് വീണ്ടും തയ്യാറാകുന്നു. ബോളിവുഡിലെ മുന്‍നിര നടിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം ഏപ്രിലില്‍ നടക്കുമെന്നാണ് വാര്‍ത്തകള്‍. സോനത്തിന്റെയും ആനന്ദിന്റെയും വിവാഹം നടക്കുന്നത് ജോധ്പൂരിലുള്ള ഉമൈദ് ഭവന്‍ പാലസിലായിരിക്കും എന്നാണ് വാര്‍ത്തകള്‍. നിരവധി താര വിവാഹങ്ങള്‍ക്ക് ഇതിനുമുന്‍പും ഇവിടം വേദിയായിട്ടുണ്ട്.

Sonam kapur

2016 ലെ ട്രിപ്പ് അഡൈ്വസര്‍ പീപ്പിള്‍ ചോയിസ് അവാര്‍ഡ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടതും ഉമൈദ് ഭവന്‍ പാലസ്. നിരവധി താര വിവാഹങ്ങള്‍ക്ക് ഇതിനുമുന്‍പും ഇവിടം വേദിയായിട്ടുണ്ട്. 347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന കൊട്ടാരം രാജസ്ഥാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിര്‍മാണം. മഞ്ഞ മണല്‍ക്കല്ലാണ് പ്രധാന നിര്‍മാണ വസ്തു. വിലയേറിയ മാര്‍ബിള്‍ ഭിത്തിയിലും തറയിലും പാകിയിരിക്കുന്നു.

Sonam kapur

ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന് നവോത്ഥാനകാല നിര്‍മാണശൈലിയില്‍ പണിത 105 അടി ഉയരമുള്ള കപ്പേളയാണ്. ബില്യാര്‍ഡ്‌സ് മുറി, ഭൂഗര്‍ഭ പൂള്‍, മാര്‍ബിള്‍ പാകിയ സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. 500 ഡോളറാണ് ഒരു ദിവസത്തെ കുറഞ്ഞ വാടക. 1928 ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായത് 1943 ലാണ്. പാശ്ചാത്യപൗരസ്ത്യ നിര്‍മാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണല്‍ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Sonam kapur

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW