Monday, June 25, 2018 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 03.14 PM

ലംബോര്‍ഗിനിയുടെ ആഡംബര എസ്യുവി ഉറൂസ് ഇന്ത്യയില്‍; വില മൂന്ന് കോടി രൂപ

lamborghini, lamborghini urus

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ആഡംബര എസ്യുവി ഉറൂസ് ഇന്ത്യയില്‍ അവതരിച്ചു. ലംബോര്‍ഗിനി നിരയില്‍ നിന്നും ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ എസ്യുവിയാണ് ഉറൂസ്. മൂന്ന് കോടി രൂപയാണ് ഈ എസ്യുവിയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എന്‍ജിനാണ് ഈ ആഡംബര വീരന് കരുത്ത് പകരുന്നത്. 641 ബിഎച്ച്പിയും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. ചക്രങ്ങള്‍ക്ക് വീര്യംപകരാന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇടംതേടിയിട്ടുണ്ട്. കേവലം 3.6 സെക്കന്‍ഡുകള്‍ മാത്രം മതി ഉറൂസിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ . മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത. ഓഫ് റോഡിങ് ലക്ഷ്യമിട്ട് നല്‍കിയിട്ടുള്ള സാബിയ, ടെറ, നിവി തുടങ്ങിയ മൂന്ന് ഡ്രൈവിങ് മോഡുകളാണ് മറ്റൊരു പ്രത്യേകത.

ഉറൂസിന്റെ നിര്‍മാണം ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ അടിസ്ഥാനപ്പെടുത്തിയാണ്. സ്റ്റിയറിങിന് പിന്നിലായി ഇടംപിടിച്ച വലുപ്പമേറിയ ടിഎഫ്ടി ഡിസ്‌പ്ലെയാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം. ഫോര്‍-വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍, ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ് തുടങ്ങിയ സാങ്കേതികതകളും ഉറൂസില്‍ ഇടംതേടിയിട്ടുണ്ട്. ഡിസൈന്‍ സംബന്ധിച്ച് പറയുകയാണെങ്കില്‍ വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍, വലുപ്പമേറിയ എയര്‍ ഇന്‍ടേക്കുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW