Friday, July 20, 2018 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.52 PM

നവാഗതന്‍ സാജു തോമസി​ന്റെ തിരക്കഥയില്‍ അജോയ് വര്‍മയുടെ ​മോഹന്‍ലാല്‍ ചിത്രം

Mohanlal, Ajoy Varma

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മയുടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ തുടങ്ങി. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. മേയ് മാസത്തില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ ലാല്‍ ചിത്രവും ഇതായിരിക്കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു.

ലാലിനു പുറമേ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കു മാര്‍, പാര്‍വതി നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ സാജു തോമസാണ് തിരക്കഥ. ഒരു നടനെന്ന നിലയില്‍ ഏറെ കൗതുകം തോന്നിയ ഒരു സബ്ജക്റ്റിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം എന്നാണ് ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകരും സൂചന നല്‍കുന്നുണ്ട്.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സര്‍ഫറോഷ് ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ നിര്‍വഹിച്ചു. നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരായ സന്ദീപ് നാരായണന്‍, അരുണ്‍ സി. തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളം ചിത്രമാണിത്. മൈ വൈഫ്‌സ് മര്‍ഡര്‍ ഉള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംവിധായകനു പുറമേ പ്രധാന അണിയറ പ്രവര്‍ത്തകരും ബോളിവുഡില്‍നിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റുസ്തം, റൗഡി റാത്തോര്‍, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കു ക്യാമറ നിര്‍വഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാന്‍. മോഹന്‍ലാല്‍ വളരെ വ്യത്യസ്ത ഗറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മെയ്ക്കപ്പ് സൈ്റ്റലിസ്റ്റ് സെറീന ടെക്‌സീറ (3 ഇഡിയറ്റ്‌സ്, രംഗ്‌ദേ ബസന്തി, ധൂം). ഗോല്‍മാല്‍ എഗൈന്‍, സിംഗം റിട്ടേണ്‍സ്, ദില്‍വാലെ തുടങ്ങിയ സിനിമകളിലെ ആക്ഷന്‍ മാസ്റ്റര്‍ സുനില്‍ റോഡ്രിഗസ് ആക്ഷന്‍ കൈകാര്യം ചെയ്യും. സൗണ്ട് ഡിസൈനിങ് അരുണ്‍ നമ്പ്യാര്‍ (രാഞ്ചന, ഫില്‍മിസ്ഥാന്‍). വിഎഫ്എക്‌സ്- ആഫ്റ്റര്‍ (ലക്‌നൗ സെന്‍ട്രല്‍, സര്‍ക്കാര്‍ 3). ടോയ്‌ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്‌സ് 2 തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഉദയ് പ്രകാശ് സിങ്ങാണ് ആര്‍ട്ട് ഡയറക്ടര്‍. കോസ്റ്റിയം ഹിമാന്‍ഷി നിജാവന്‍. ലൈന്‍ പ്രൊഡ്യൂസര്‍ പീപ്പ്‌ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച വിനോദ് ഉണ്ണിത്താന്‍. ചീഫ് അസോസിയേറ്റ് ദിനില്‍ ബാബു. സുഭാഷ് ഗയുടെ വിസില്‍ വുഡ് ഫി്‌ലിം സ്‌കൂള്‍ പ്രൊഡക്റ്റ്‌സുകളായ സ്വാതി മിത്തല്‍, പ്രേക്ഷ അഗര്‍വാള്‍ എന്നിവരാണ് അസിസ്റ്റന്റ്സ്.

മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Ads by Google
Friday 12 Jan 2018 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW