Friday, April 20, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.39 PM

വോയ്സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് കടക്കാം ഒറ്റ ക്ലിക്കിലൂടെ; മാറ്റങ്ങളുമായി വാട്‌സാപ്പ്

whatsapp call

വോയ്സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇത് അവതരിപ്പിച്ചത്. ഒരു പ്രത്യേക ബട്ടണാണ് ഇതിനായി വാട്സ്ആപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ നിങ്ങള്‍ക്ക് വോയ്സ് കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമേ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ വാട്സ്ആപ്പ് വഴി ഒരാളുമായി വോയ്സ് കോള്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ വോയ്സ് കോള്‍ വിന്‍ഡോയില്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള പ്രത്യേക ബട്ടണ്‍ ഉണ്ടാവും. നിങ്ങള്‍ ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മറുപുറത്തുള്ളയാള്‍ക്ക് ഒരു വോയ്സ് കോള്‍ റിക്വസ്റ്റ് ലഭിക്കുന്നു. ഈ റിക്വസ്റ്റ് അയാള്‍ അംഗീകരിച്ചാല്‍ നിങ്ങള്‍ക്ക് പരസ്പരം വീഡിയോ കോള്‍ ചെയ്യാം.

സമീപഭാവിയില്‍ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും വീഡിയോ ചാറ്റ് സൗകര്യം ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ വാട്സ്ആപ്പില്‍ എത്തിയതായുള്ള വിവരം വാബ് ബീറ്റാ ഇന്‍ഫോ എന്ന വാട്സ്ആപ്പ് നിരീക്ഷകരാണ് പുറത്തുവിട്ടത്.

Ads by Google
Friday 12 Jan 2018 12.39 PM
YOU MAY BE INTERESTED
TRENDING NOW