Thursday, June 21, 2018 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 11.35 AM

കടുത്ത മുടികൊഴിച്ചില്‍ തല മൊട്ടയായി: മുടി കൊഴിച്ചിലിനെ ഈ അധ്യാപിക മറികടന്നത് ഇങ്ങനെ, മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നു

Henna crown,  Permanent hair loss

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യരെ വിഷമിപ്പിക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. കടുത്ത മുടിക്കൊഴിച്ചിലില്‍ മനം നൊന്ത് അടുത്തിടെ ഒരു ഐടി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്ന സംഭവം വരെ ഉണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നും തളരാതെ തന്റെ വിധിയെ തോല്‍പ്പിച്ചു മുന്നേറുകയാണ് ഒരു അധ്യാപിക.

കെനീഷ ബെല്‍ എന്ന അധ്യാപികയാണ് വിധിയെ മറികടന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. സ്ഥിരമായ മുടി കൊഴിയുന്ന രോഗമാണ് കെനീഷിക്ക്. മുടി കൊഴിഞ്ഞ്, കൊഴിഞ്ഞ് അധ്യാപികയുടെ തല മൊട്ടയായി തുടങ്ങി. മൊട്ടത്തല ആയെന്ന് കരുതി തളര്‍ന്നിരിക്കുകയല്ല ഈ അധ്യാപിക. മൊട്ടത്തലയില്‍ ഹെന്ന പുരട്ടിയാണ് കെനീഷയുടെ പരീക്ഷണം.

മുടി കൊഴിയുന്നതില്‍ സങ്കടപ്പെടുന്നവരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് കെനീഷ തലയില്‍ ഹെന്നയില്‍ പരീക്ഷണം മൂടുന്നത്. കെനീഷ ഹെന്ന ചാര്‍ത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. മാത്രമല്ല, തന്റെ അനുഭവത്തെക്കുറിച്ച് ഒന്നരമിനിറ്റ് നീളുന്ന വീഡിയോയില്‍ കെനീഷ വിവരിക്കുന്നുമുണ്ട്.

Ads by Google
Friday 12 Jan 2018 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW