Saturday, January 20, 2018 Last Updated 13 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 11.27 AM

ഇത് 'വിക്രം വര്‍ഷം'; 2018ല്‍ അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് ചിത്രങ്ങള്‍

 Vikram

2018ലെ അരങ്ങേറ്റം തകര്‍ത്ത് ചിയാന്‍ വിക്രം. സ്‌കെച്ച് എന്ന വിക്രം ചിത്രം തീയേറ്ററില്‍ എത്തുമ്പോള്‍ പ്രതീക്ഷയോടെ മറ്റ് മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സാമി സ്‌ക്വയര്‍, ധ്രുവ നക്ഷത്രം എന്നീ ചിത്രങ്ങളും മലയാളി സംവിധായകന്‍ ആര്‍.എസ്. വിമലിന്റെ കര്‍ണനുമാണ് വിക്രമിന്റെ ചിത്രങ്ങള്‍.

 Vikram

2003ല്‍ പുറത്തിറങ്ങിയ ഹരി വിക്രം ചിത്രം സാമിയുടെ രണ്ടാം പതിപ്പാണ് സാമി സ്‌ക്വയര്‍. റംസാന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്.

 Vikram

ഗൗതം മേനോന്‍ ചിത്രമായ ധ്രുവനക്ഷത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. നിരവധി സസ്‌പെന്‍സുകളുമൊരുക്കി ഒരു ടീസറും ചിത്രത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഏഴു രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യാ രാജേഷ്, സിമ്രന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. വീണ്ടും ഹാരിസ് ജയരാജ് ഗൗതം മേനോന് വേണ്ടി ഈണമൊരുക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

Ads by Google
Ads by Google
TRENDING NOW