Thursday, January 18, 2018 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
സി.എസ്. സിദ്ധാര്‍ത്ഥന്‍
Friday 12 Jan 2018 08.07 AM

തീയേറ്റര്‍ എസി അല്ലെങ്കില്‍ റിലീസിംഗ് ഇല്ല; നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും വീണ്ടും അടി ; സിനിമയില്‍ പ്രതിസന്ധി വീണ്ടും

uploads/news/2018/01/182886/cinema.jpg

തിരുവനന്തപുരം: എ.സി. ഇല്ലാത്ത തിയറ്ററുകള്‍ക്ക് പുതിയ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിനെതിരേ ചില തിയറ്റര്‍ ഉടമകള്‍. ഏപ്രില്‍ 30നകം തിയറ്ററുകള്‍ എ.സിയാക്കി നവീകരിച്ചില്ലെങ്കില്‍ പുതിയ റിലീസുകള്‍ അനുവദിക്കില്ലെന്നാണു തീരുമാനം.

ഇതുസംബന്ധിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിച്ചില്ലെന്നും പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുമെന്നുമാണ് ചില തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ പുതിയ സംഘടനയാണ് ഈ തീരുമാനത്തിനു പിന്നിലെന്നും ആരോപണം. കഴിഞ്ഞ ദിവസം കൂടിയ സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.

തിയറ്ററുകള്‍ എ.സിയാക്കി നവീകരിക്കുന്നതിനോടൊപ്പം സാറ്റെലെറ്റ് റേറ്റിന്റെ നിശ്ചിത തുകയും ഓരോ റീലീസിനും നല്‍കണം. അതിനു തയാറാകാത്ത തിയേറ്റര്‍ ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ത്തു ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫിലിം എക്‌സിബിറ്റേഴ്‌സ് യുെണെറ്റഡ് ഓര്‍ഗെനെസേഷന്‍ ഓഫ് കേരളയാണു (ഫിയോക്) ഇപ്പോള്‍ കേരളത്തിലെ സിനിമാ റിലീസിങ് വിഷയങ്ങള്‍ െകെകാര്യം ചെയ്യുന്നത്.

ഫിയോക്കാണ് ഈ തീരുമാനത്തിനു പിന്നിലെന്നു ചില തിയേറ്റര്‍ ഉടമകള്‍ ആരോപിക്കുന്നു. റിലീസ് സംബന്ധമായി മുമ്പുണ്ടായ സിനിമാ സമരത്തെത്തുടര്‍ന്നാണു ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ െവെസ് പ്രസിഡന്റുമായി ഫിയോക് രൂപീകരിച്ചത്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുണ്ടായിരുന്ന മുന്നൂറ്റന്‍പതിലേറെ തിയറ്ററുകളും നൂറ്റന്‍പതിലേറെ അംഗങ്ങളും അപ്പാടെ ഫിയോക്കിലേക്കു മാറി. എല്ലാ തിയേറ്ററുകളെയും സംരക്ഷിക്കുമെന്നും തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാകില്ലെന്നുമായിരുന്നു ഫിയോക് രൂപീകരണവേളയില്‍ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും സംഘടനയില്‍ അംഗങ്ങളാണ്. എന്നാല്‍ സംസ്ഥാനത്തെ എ.സി. തിയറ്ററുകള്‍ക്കു മാത്രമാണു ഫിയോക് അംഗത്വം നല്‍കിയത്. അതോടെ എ.സിയില്ലാത്ത എഴുപത്തിഞ്ചിലേറെ തിയറ്ററുകള്‍ക്കു ശക്തമായ സംഘടനയില്ലാതെയായി. അവര്‍ക്കാണു പുതിയ തീരുമാനം തിരിച്ചടിയാകുന്നത്.

ഒരു തിയറ്റര്‍ എ.സിയാക്കി നവീകരിക്കണമെങ്കില്‍ 80 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഇതു ചെയ്യണമെന്ന നിര്‍ദ്ദേശം തിയറ്റര്‍ പൂട്ടുന്നതില്‍ കലാശിക്കുമെന്നു ചില തിയറ്റര്‍ ഉടമകള്‍ പറയുന്നു. പുതിയ സിനിമകളുടെ റിലീസ് ആശ്രയിച്ചു മാത്രമാണു ഗ്രാമങ്ങളിലെ തിയറ്ററുകള്‍ നിലനില്‍ക്കുന്നത്. അവര്‍ക്കും പുതിയ നിര്‍ദ്ദേശം ഇരുട്ടടിയാകും.

Ads by Google
TRENDING NOW