Monday, January 22, 2018 Last Updated 53 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.58 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷാ തീയതി

സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്റ്‌ അഡ്വാന്‍സ്‌ഡ് സ്‌റ്റഡീസിനു കീഴിലുള്ള തൊടുപുഴ, പുലരിക്കുന്ന്‌ എന്‍ജിനീയറിങ്‌ കോളേജുകളിലെ ഒന്നും, മൂന്നും സെമസ്‌റ്റര്‍ ബി.ടെക്‌ പരീക്ഷകളുടെ പരീക്ഷാഫീസ്‌ പിഴയില്ലാതെ ജനുവരി 12 വരെ സ്വീകരിക്കും. പരീക്ഷാ രജിസ്‌ട്രേഷനായി കോളേജുകള്‍ക്ക്‌ പോര്‍ട്ടല്‍ ജനുവരി 18 വരെ തുറന്നു പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട നാലാം സെമസ്‌റ്റര്‍ എം.പി.എഡ്‌. (2015 അഡ്‌മിഷന്‍ റഗുലര്‍/2015ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 23ന്‌ ആരംഭിക്കും.
അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും.
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം. നാലാം സെമസ്‌റ്റര്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ പ്ര?വിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 100 രൂപയും അടയ്‌ക്കണം.

എം.ജി.യില്‍ പരീക്ഷാ ഫ്രണ്ട്‌ ഓഫീസ്‌

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥി സേവന പദ്ധതിയുടെ ഭാഗമായി പരീക്ഷാഭവനില്‍ ഫ്രണ്ട്‌ ഓഫീസ്‌ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 7.15 മുതല്‍ വൈകീട്ട്‌ 7.15 വരെ പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പരുകള്‍: 0481 2731000, 2732636, 8330013004, 8330013005, 8330013006, 8330013007, 8330013008, 8330013009.

Ads by Google
Friday 12 Jan 2018 01.58 AM
YOU MAY BE INTERESTED
TRENDING NOW