Friday, July 20, 2018 Last Updated 36 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന്‌ എരുമേലി പേട്ടതുള്ളല്‍

uploads/news/2018/01/182873/re4.jpg

എരുമേലി : മതമൈത്രിയുടെ സന്ദേശംപകര്‍ന്ന്‌ അമ്പലപ്പുഴ, ആലങ്ങാട്ട്‌ സംഘങ്ങളുടെ പേട്ടതുള്ളല്‍ ഭക്‌തിനിര്‍ഭരം. മാനത്ത്‌ ശ്രീകൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു പറക്കുന്നത്‌ ദര്‍ശിച്ചതോടെ ഭക്‌തരുടെ കണ്‌ഠങ്ങളില്‍നിന്നും ശരണമന്ത്രങ്ങള്‍ ഉച്ചസ്‌ഥായിലായി.
പന്ത്രണ്ടോടെ പേട്ട ധര്‍മശാസ്‌താക്ഷേത്രത്തില്‍നിന്ന്‌ അമ്പലപ്പുഴ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ ആദ്യപേട്ടതുള്ളല്‍ ആരംഭിച്ചു. ഗജവീരന്‍മാര്‍ ഭഗവാന്റെ തിടമ്പേറ്റി.
പേട്ടതുള്ളിയിറങ്ങിയ അമ്പലപ്പുഴ സംഘത്തെ നൈനാര്‍ പള്ളിയില്‍ പുഷ്‌പവൃഷ്‌ടികളോടെ സ്വീകരിച്ചു. സമൂഹപെരിയോനെ ജമാഅത്ത്‌ പ്രസിഡന്റ്‌ പി.എ. ഇര്‍ഷാദ്‌ പൊന്നാടയണിയിച്ചു സ്വീകരിച്ചു.
തുടര്‍ന്ന്‌ വാവരുടെ പ്രതിനിധിയായി എം.എം. യൂസഫും സംഘത്തെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ്‌ ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചു. പെരിയോന്‍ അമ്പാടത്ത്‌ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാട്ട്‌ സംഘം പേട്ടധര്‍മ ശാസ്‌താ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി. അയ്യപ്പന്റെ പിതൃസ്‌ഥാനീയരാണ്‌ ആലങ്ങാട്ട്‌ സംഘം.
ആലങ്ങാട്ടെ ഇരുകരക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കര്‍ശന നിയന്ത്രണത്തിലാണ്‌ സംഘം പേട്ടതുള്ളിയത്‌.

സി.ആര്‍. ശ്യാം

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW