Friday, July 20, 2018 Last Updated 28 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

ശബരിമലയിലെ വ്യാജബോംബ്‌: കര്‍ണാടക സ്വദേശി കസ്‌റ്റഡിയില്‍

ശബരിമല: സന്നിധാനത്ത്‌ സ്‌ഫോടകവസ്‌തുക്കളുമായി എട്ടംഗ സംഘം ഹൊസൂരില്‍നിന്ന്‌ വന്നിട്ടുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ കര്‍ണാടക സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയില്‍ എടുത്തു. ഹൊസൂര്‍ സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ ഉമാശങ്കറിനെയാണ്‌ പമ്പ എസ്‌.ഐ: ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട്‌ ആറരയോടെ ബംഗളുരു ആര്‍.ടി നഗറില്‍ നിന്ന്‌ പിടികൂടിയത്‌.
ഉമാശങ്കറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പിടികൂടിയത്‌. അതീവ സുരക്ഷാമേഖലയായ ശബരിമലയില്‍ വ്യാജ ഭീഷണി സന്ദേശം നല്‍കിയതിനും തീര്‍ഥാടകര്‍ക്കിടയില്‍ പരിഭ്രാന്തിയും ആശങ്കയുണ്ടാക്കിയതിനുമാണ്‌ കേസെടുത്തിട്ടുള്ളത്‌.

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW