Sunday, December 16, 2018 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.23 AM

ഗ്രീന്‍കാര്‍ഡ്‌ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്‍ യു.എസ്‌. പ്രതിനിധിസഭയില്‍

വാഷിങ്‌ടണ്‍: ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും മികവിനെ അടിസ്‌ഥാനമാക്കിമാത്രം കുടിയേറ്റം അനുവദിക്കാനുമുള്ള ബില്‍ അമേരിക്കന്‍ പ്രതിനിധിസഭയില്‍. കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യവുമായി അവതരിപ്പിക്കപ്പെട്ട ബില്‍ പാസാകുന്നപക്ഷം ഇന്ത്യന്‍ സാങ്കേതിക വിദഗ്‌ധര്‍ക്കു ഗുണകരമാകുമെന്നു പ്രതീക്ഷ.
നിലവിലെ വിസാ സംവിധാനം പൊളിച്ചെഴുതുന്ന ബില്‍ നിയമമായാല്‍ പ്രതിവര്‍ഷ കുടിയേറ്റം 260,000 ആയി കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ അനുമാനം. നിലവില്‍ 10.5 ലക്ഷം കുടിയേറ്റക്കാരാണ്‌ ഓരോവര്‍ഷവുംഎത്തുന്നത്‌.
ഇതിനു പുറമേ ഗ്രീന്‍ കാര്‍ഡുകളുടെ വിതരണത്തില്‍ 45 ശതമാനം വര്‍ധനയ്‌ക്കും ശിപാര്‍ശയുണ്ട്‌. നിലവില്‍ 120,000 ഗ്രീന്‍കാര്‍ഡുകളാണ്‌ ഓരോവര്‍ഷവും വിതരണം ചെയ്യുന്നത്‌. ഇത്‌ 175,000 എണ്ണമായി ഉയരുമെന്നാണ്‌ ബില്ലില്‍ പറയുന്നത്‌. എച്ച്‌-1ബി വിസയില്‍ യു.എസിലെത്തുന്ന ഇന്ത്യയില്‍നിന്നുള്ള ടെക്‌നോളജി പ്രഫഷണലുകള്‍ക്കു പ്രതീക്ഷ പകരുന്നതാണു നിര്‍ദേശം.

Ads by Google
Friday 12 Jan 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW