Saturday, January 20, 2018 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 06.21 PM

സിൽക്ക് സ്മിതക്കു ശേഷം വിദ്യാ ബാലൻ വീണ്ടും; ഇനി ഇന്ദിരാഗാന്ധി

Vidhya Balalan, Indira Gandhi

സിൽക്ക് സ്മിതക്കു ശേഷം മറ്റൊരു ജീവിത കഥയുമായി വിദ്യാ ബാലൻ വരുന്നു. ഇത്തവണ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് വിദ്യയുടെ വരവ്. സാഗരിക ഗോസ് എഴുതിയ ഇന്ദിര ഇന്ത്യാ സ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ വരുന്നത്.

വിദ്യാ ബാലനും റോയ് പ്രൊഡക്ഷനും ചേർന്നാണ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയത്. സ്വപ്നതുല്യമായ ഒരു റോളാണിതെന്ന് വിദ്യാ ബാലൻ പറഞ്ഞു. സാഗരികയുടെ പുസ്തകത്തിന്റെ റൈറ്റ് കിട്ടിയതിൽ താൻ അതിയായ സന്തോഷത്തിലാണ്. ഇന്ദിരാ ഗാന്ധിയുടെ റോൾ ചെയ്യാൻ താൻ ഏറെ കാലമായി ആഗ്രഹിച്ചിരുന്നു.

ഇന്ദിരയുടെ ജീവിതം സമഗ്രമായി വരച്ചിടുന്ന പുസ്തകമാണ് സാഗരിക ഗോസിന്റേത്. നെഹ്റു കുടുംബത്തിന്റെ ചരിത്രം, ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം പ്രണയ ജീവിതം വിവാഹം ഒക്കെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണായക സന്ദർഭങ്ങൾ ഇതിലുണ്ട്. ഇത് എങ്ങനെ സിനിമയാവും എന്നറിയാൻ തനിക്കും ആകാംക്ഷയുണ്ടെന്ന് സാഗരിക ഗോസ് പറഞ്ഞു. ഇന്ദിരയെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നുവെന്ന് സാഗരിക ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് താൻ പകർപ്പവകാശം നൽകിയതെന്നും അവർ കുറിച്ചു.

എന്നാൽ ഇത് സിനിമയായാണോ വെബ് സീരിസ് ആയാണോ പുറത്തിറങ്ങുക എന്നത് സംബന്ധിച്ച അവസാന തീരുമാനമായിട്ടില്ല. ഇത് തീരുമാനമാവാൻ സമയമെടുക്കുമെന്നും വിദ്യാ ബാലൻ പറഞ്ഞു. മറ്റു താരനിർണയം നടന്നു വരുന്നേ ഉള്ളൂ

Ads by Google
Ads by Google
TRENDING NOW