Monday, June 25, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 03.43 PM

സര്‍ക്കാര്‍ ജോലിയോഗം

ധനു, മീനം, മകരം, കര്‍ക്കടകം ഈ രാശികളില്‍ ഏതെങ്കിലും ഒന്നില്‍ കുജന്‍ നില്‍ക്കുക, ധനു, മേടം ഈ രാശികളിലൊന്നില്‍ ആദിത്യന്‍ നില്‍ക്കുക, കന്നി, ധനു ഈ രാശികളിലൊന്നില്‍ ബുധന്‍ നില്‍ക്കുക, ധനു, മീനം, വൃശ്ചികം, ചിങ്ങം ഈ രാശികളിലൊന്നില്‍ വ്യാഴം നില്‍ക്കുക, മകരം, മീനം, ധനു ഈ രാശികളില്‍ ശനി നില്‍ക്കുക, വൃശ്ചികം, മകരം ഈ രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുക, ഇടവം, മിഥുനം ഈ രാശികളില്‍ ശുക്രന്‍ നില്‍ക്കുക ഈവിധ രാശികളില്‍ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്താല്‍ അവര്‍ ജാതകന് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പ്രേരണ നല്‍കുന്നവരായിരിക്കും.
uploads/news/2018/01/182645/joythi110118a.jpg

മനുഷ്യജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് സ്ഥിരമായ ഒരു ജോലി; അതില്‍നിന്നുള്ള വരുമാനം. ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് സര്‍ക്കാര്‍ ജോലി. എന്നാല്‍ അതിനുവേണ്ടി പണവും സമയവും മെനക്കെടുത്തി മത്സരപ്പരീക്ഷകളില്‍ വിജയിച്ച് റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും അവസാന നിമിഷം കൈവിട്ടുപോകുന്നു ചിലര്‍ക്ക് ജോലിയെന്നത് സ്വപ്നം.

മറ്റു ചിലര്‍ മത്സരപരീക്ഷകള്‍ എഴുതി മടുത്ത് ശങ്കിച്ചു നില്‍ക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഒരു പരിശീലനത്തിനും പോകാതെ എഴുതുന്ന മത്സരപരീക്ഷകളിലെല്ലാം ഉന്നത റാങ്കിലെത്തുന്നു. വെറുതെ ഒരു മത്സരത്തിന് മത്സരപ്പരീക്ഷയെഴുതി ചിലര്‍ സര്‍ക്കാര്‍ ജോലിക്കാരാകുന്നു.

ഏതുകാര്യത്തിനും ഇച്ഛാശക്തിയും പ്രയത്‌നവും ഈശ്വരാധീനവും അത്യാവശ്യമാണ്. പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വഴിയായിരിക്കില്ല നാം എത്തിച്ചേരുന്നത്.

ഒരോരുത്തരുടെയും ജന്മത്തില്‍ തന്നെ അവന്റെ വിധി കുറിക്കപ്പെടുന്നു. ഈ മായാ ലോകത്തിലേക്ക് നോക്കിയാല്‍ കാണാന്‍ കഴിയുന്നത് എവിടെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനസ്സമാധാനമില്ലായ്മയാണ്. ഒരുകാലത്ത് സമൂഹത്തിന്റെ ഉന്നതിയില്‍ തലയെടുപ്പോടെ നിന്നിരുന്നവര്‍ പിന്നൊരുകാലത്ത് തറപറ്റുന്നു.

ആരാലും വെറുക്കപ്പെട്ട, നിന്ദിക്കപ്പെട്ട എല്ലാ രീതിയിലും തിരസ്‌ക്കരിക്കപ്പെട്ട ചില ആളുകളുടെ ഇപ്പോഴത്തെ അവസ്ഥ ചിന്തിച്ചു നോക്കൂ. ശാസ്ത്രം എത്ര വളര്‍ന്നാലും ആധുനികത എത്ര ഉയര്‍ന്നാലും മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് ഈശ്വരനിശ്ചയം. അതിനപ്പുറം ഒന്നുമില്ല.

അതുകൊണ്ടാണ് ഭഗവാന്‍ പറയുന്നത് നിന്നെ ആരുപേക്ഷിച്ചാലും (സ്വന്തം അമ്മയാണെങ്കില്‍) പോലും നീ എന്നില്‍ വിശ്വസിക്കുക. നിന്നെയാര്‍ക്കും തടയാന്‍ കഴിയില്ല.ഒരു വ്യക്തിയുടെ ജന്മത്തില്‍ തന്നെ അവന്‍ സര്‍ക്കാര്‍ ജോലിക്കാരനാകുമോയെന്ന് തീരുമാനിക്കപ്പെടുന്നു.

ധനു, മീനം, മകരം, കര്‍ക്കടകം ഈ രാശികളില്‍ ഏതെങ്കിലും ഒന്നില്‍ കുജന്‍ നില്‍ക്കുക, ധനു, മേടം ഈ രാശികളിലൊന്നില്‍ ആദിത്യന്‍ നില്‍ക്കുക, കന്നി, ധനു ഈ രാശികളിലൊന്നില്‍ ബുധന്‍ നില്‍ക്കുക, ധനു, മീനം, വൃശ്ചികം, ചിങ്ങം ഈ രാശികളിലൊന്നില്‍ വ്യാഴം നില്‍ക്കുക, മകരം, മീനം, ധനു ഈ രാശികളില്‍ ശനി നില്‍ക്കുക, വൃശ്ചികം, മകരം ഈ രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുക, ഇടവം, മിഥുനം ഈ രാശികളില്‍ ശുക്രന്‍ നില്‍ക്കുക ഈവിധ രാശികളില്‍ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്താല്‍ അവര്‍ ജാതകന് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പ്രേരണ നല്‍കുന്നവരായിരിക്കും.

ശ്രദ്ധിക്കുക, ഗ്രഹങ്ങള്‍ക്ക് ബലവും ശുഭയോഗവും അല്ലെങ്കില്‍ ശുഭദൃഷ്ടിയും നീചത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് നീചഭംഗത്വവും ഉണ്ടായിരിക്കണമെന്നുള്ളത് നിര്‍ബ്ബന്ധമാണ്.(ഇവിടെ പറഞ്ഞ രീതിയിലാണ് എന്റെ ഗ്രഹനില സ്ഥിതി ചെയ്യുന്നത് എന്നിട്ടും എന്താ എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടാത്തതെന്ന് ചിന്തിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക).മേടത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ ഗുരുവോ, കുജനോ (പ്രത്യേകിച്ച് കുജന്‍) നോക്കിയാല്‍ സര്‍ക്കാര്‍ ജോലിയാണ് ഫലം.

കര്‍ക്കടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ കുജന്‍ നോക്കിയാല്‍ പട്ടാളത്തിലോ, പോലീസിലോ, നിയമവകുപ്പിലോ ഉദ്യോഗമാണ് ഫലം.
കുജന്‍ സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ ബലവാനായി നില്‍ക്കുകയും വ്യാഴം വീക്ഷിക്കുകയും അതോടൊപ്പം ആ കുജന് ലഗ്നാല്‍ ഏതെങ്കിലും കേന്ദ്ര ഭാവസ്ഥിതി വരുകയും ചെയ്താല്‍ സര്‍ക്കാര്‍ സംബന്ധമായ ജോലി ലഭിക്കും.

വര്‍ഗ്ഗോത്തമം ചെയ്ത് കര്‍ക്കടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ ജലരാശിയായ മീനത്തില്‍ നിന്നുകൊണ്ട് വ്യാഴം വീക്ഷിക്കുകയും ആ വ്യാഴത്തിന് നാലാം ഭാവാധിപത്യം സിദ്ധിക്കുകയും ചെയ്താല്‍ ജാതകന് ജലവഹന സംബന്ധമായ ഉയര്‍ന്ന ജോലി ലഭിക്കും.

ചന്ദ്രന്റെ പത്താംഭാവത്തില്‍ ശുദ്ധനായ ഒരു ഗ്രഹം യാതൊരു പാപന്റെയും ദൃഷ്ടിയോ, യോഗമോ കൂടാതെ നില്‍ക്കുക. ചന്ദ്ര ലഗ്നാധിപനായ ഗ്രഹം ശുഭനായിരിക്കുക ഈ യോഗമുണ്ടായാല്‍ ഉയര്‍ന്ന ഉദ്യോഗവും കീര്‍ത്തിയും ധനവും സിദ്ധിക്കും.

കര്‍ക്കടകത്തില്‍ ചന്ദ്രനും മീനത്തില്‍ വ്യാഴം, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളും മേടത്തില്‍ സൂര്യനും ഇടവത്തില്‍ രാഹുവും നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍ ഡോക്ടറായി ഭവിക്കും.രണ്ടാമിടത്ത് കേതുവും കേതു നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഒന്‍പതാമിടത്തും നിന്നാല്‍ നല്ല വാഗ്മിയായിത്തീരും.

ചിങ്ങം ലഗ്നത്തില്‍ ശുക്രന്‍ നില്‍ക്കുകയും രണ്ടാമിടത്ത് ബുധന്‍ രവിയോഗം ചെയ്തു നില്‍ക്കുകയും ചെയ്യുമ്പോള്‍ ജനിക്കുന്നവന്‍ സര്‍ക്കാര്‍ ജോലിയുള്ള അധ്യാപകനായിത്തീരും.

ടി. സന്തോഷ് കുമാര്‍ ജ്യോതിഷാചാര്യ
മൊ: 9961019689

Ads by Google
Thursday 11 Jan 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW