Friday, July 20, 2018 Last Updated 47 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.01 PM

പലതവണ പറഞ്ഞിട്ടും കേട്ടില്ല, കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ തൊട്ട് സൂര്യ

uploads/news/2018/01/182633/surya.jpg

സ്‌ക്രീനില്‍ ഹീറോയാണെങ്കില്‍ ഓഫ് സ്‌ക്രീനില്‍ സൂപ്പര്‍ ഹീറോയാണ് സൂര്യ. പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ തന്റെ കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ തൊഴുതാണ് താരം ഏവരെയും അതിശയപ്പെടുത്തിയത്. ആരാധകര്‍ ഒരിക്കലും തന്റെ കാലില്‍ വീഴരുതെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചടങ്ങിനിടെ ഇതു കേള്‍ക്കാതെ ആരാധകര്‍ കാലില്‍ വീണപ്പോള്‍ താരവും അവരുടെ കാലില്‍ വീഴുകയായിരുന്നു.

സ്‌റ്റേജില്‍ നിന്ന സൂര്യയ്‌ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട ആരാധകരെ കടത്തി വിടാന്‍ സൂര്യ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്‌റ്റേജില്‍ ഓടിക്കയറിയ ആരാധകരില്‍ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു. സൂര്യയുടെ ഈ പ്രവൃത്തി അവിടെയുണ്ടായിരുന്ന ഏവരെയും അതിശയപ്പെടുത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW