Friday, July 20, 2018 Last Updated 48 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.04 PM

സാനിറ്ററി പാഡിനുള്ളില്‍ 'ഞാനും മേരിക്കുട്ടിയും'; പുതിയ അവതാരവുമായി ജയസൂര്യ എത്തുന്നു

uploads/news/2018/01/182624/renjith.jpg

മലയാള സിനിമയില്‍ നന്മയുള്ള കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീം. നന്മയുള്ള, സ്‌നേഹം നിറഞ്ഞ ഒരുപിടി സിനിമകളേയും കഥാപാത്രങ്ങളെയും സമ്മാനിച്ചവര്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീ വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങള്‍ സമ്മനിച്ച വിജയ സന്തോഷത്തില്‍ പുതിയ ചിത്രവുമായി എത്തുകയാണ് ഇവര്‍.

'ഞാന്‍ മേരിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരം രഞ്ജിത് ശങ്കര്‍ തന്നെയാണ് പുറത്തു വിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് കൗതുകം ഉണര്‍ത്തുന്നത്. സാനിട്ടറി പാഡിനുള്ളിലാണ് ടൈറ്റില്‍ എഴുതിയിരിക്കുന്നത്. 'ഞങ്ങള്‍ വീണ്ടുമെത്തുന്നു, കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി... ഞാന്‍ മേരിക്കുട്ടി' സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഡ്രീംസ് ആന്റ് ബിയോണ്ട്‌സ് ബാനറില്‍ പുണ്യാളന്‍ സിനിമാ റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW