Sunday, April 22, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.18 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍

2017 ഒക്‌ടോബര്‍/നവംബര്‍ മാസങ്ങളില്‍ നടത്തിയ നാലും രണ്ടും സെമസ്‌റ്റര്‍ ബി.വോക്‌ മാര്‍ക്കറ്റിംഗ്‌ മാനേജ്‌മെന്റും ഐ.ടി.യും, റീടെയില്‍ മാനേജ്‌മെന്റും ഐ.ടി.യും പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ജനുവരി 16 മുതല്‍ 19 വരെ മാന്നാം കെ.ഇ. കോളേജില്‍ വച്ച്‌ നടത്തുന്നു.
വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പരീക്ഷാഫലം

2017 ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ നടത്തിയ എം.എ. മള്‍ട്ടിമീഡിയ (ഓഫ്‌ കാമ്പസ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 22 വരെ അപേക്ഷിക്കാം.

കേരള

ബി.എഡ്‌ ഫലം

കേരള സര്‍വകലാശാല 2017 മേയില്‍ നടത്തിയ ഒന്നും മൂന്നും സെമസ്‌റ്റര്‍ ബി.എഡ്‌ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്‌.

എം.ഫില്‍ ഫലം

കേരള സര്‍വകലാശാല 2017 ഒക്‌ടോബറില്‍ നടത്തിയ 2016-17 ബാച്ച്‌ (സി.എസ്‌.എസ്‌) എം.ഫില്‍ കൊമേഴ്‌സ്‌, ഹിസ്‌റ്ററി, ഫിസിക്‌സ്‌, ജിയോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ലേര്‍ണിംഗ്‌ ഡിസെബിലിറ്റി, സംസ്‌കൃതം, കണ്‍സള്‍ട്ടിങ്‌ സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക്‌ലിസ്‌റ്റുകള്‍ കൈപ്പറ്റണം

കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2017 നവംബറില്‍ നടത്തിയ എം.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്‌റ്റുകള്‍ എസ്‌.ഡി.ഇ യുടെ (പാളയം) ഓഫീസില്‍ നിന്നും ജനുവരി 11 മുതല്‍ ഹാള്‍ടിക്കറ്റുമായി വന്ന്‌ കൈപ്പറ്റേണ്ടതാണ്‌.

പി.ജി ഡിപ്ലോമ ഇന്‍ ജെറിയാട്രിക്‌ കൗണ്‍സലിംഗ്‌

കേരള സര്‍വകലാശാല മന:ശാസ്‌ത്ര വിഭാഗത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ജെറിയാട്രിക്‌ സ്‌റ്റഡീസില്‍ തുടങ്ങുന്ന പി.ജി ഡിപ്ലോമ കോഴ്‌സിലേക്ക്‌ (പി.ജി.ഡി.ജി.സി) അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള പ്രസ്‌തുത കോഴ്‌സില്‍ ചേരുന്നതിനു ഡിഗ്രിയാണ്‌ അടിസ്‌ഥാന യോഗ്യത. കോഴ്‌സ്‌ ഫീസ്‌ 10000 രൂപ. ഉയര്‍ന്ന പ്രായപരിധി 60 വയസ്സ്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യവട്ടം ക്യാമ്പസിലുള്ള മന:ശാസ്‌ത്രവിഭാഗത്തിലാണ്‌ ക്ലാസ്സുകള്‍ നടത്തുന്നത്‌. 2018 ജനുവരി 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍ :9447221421.
ബി.ടെക്‌ ഫലം

കേരള സര്‍വകലാശാല 2017 സെപ്‌റ്റംബറില്‍ നടത്തിയ എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ (പാര്‍ട്ട്‌-ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌) (2008 സ്‌കീം റഗുലര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Thursday 11 Jan 2018 02.18 AM
YOU MAY BE INTERESTED
TRENDING NOW