Friday, January 19, 2018 Last Updated 21 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.56 AM

107 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം

uploads/news/2018/01/182538/car1.jpg

സിവില്‍ പൊലീസ്‌ ഓഫിസര്‍, ബീറ്റ്‌ ഫോറസ്‌റ്റ് ഓഫിസര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി, എച്ച്‌എസ്‌എസ്‌ടി, ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (വിവിധ ട്രേഡുകള്‍), ട്രേഡ്‌സ്മാന്‍, ഡ്രൈവര്‍ തുടങ്ങി 107 തസ്‌തികകളില്‍ പി.എസ്‌.സി. വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു.
28 തസ്‌തികകളില്‍ നേരിട്ടുള്ള നിയമനമാണ്‌. പതിനൊന്നെണ്ണത്തില്‍ തസ്‌തികമാറ്റം; 13 തസ്‌തികയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റ്‌. 55 തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം.
അവസാന തീയതി: ജനുവരി 31 രാത്രി 12 വരെ. കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വെബ്‌സൈറ്റ്‌: www.keralapsc.gov.in

ചില പ്രധാന തസ്‌തികകളും വിശദാംശങ്ങളും:-
സിവില്‍ പൊലീസ്‌ ഓഫിസര്‍ (വനിത)
കാറ്റഗറി നമ്പര്‍: 653/ 2017, ശമ്പളം: 22,20048,000 രൂപ, പ്രായം: 18-26 വയസ്‌, യോഗ്യത: ഹയര്‍ സെക്കന്‍ഡറി; നിര്‍ദിഷ്‌ട ശാരീരിക യോഗ്യതകളും

ബീറ്റ്‌ ഫോറസ്‌റ്റ് ഓഫിസര്‍

കാറ്റഗറി നമ്പര്‍ 582/ 2017, ശമ്പളം: 20,000-45,800 രൂപ, പ്രായം: 19-30 വയസ്‌, യോഗ്യത: ഹയര്‍ സെക്കന്‍ഡറി; നിര്‍ദിഷ്‌ട ശാരീരിക യോഗ്യതകളും

സിവില്‍ പൊലീസ്‌ ഓഫിസര്‍

കാറ്റഗറി നമ്പര്‍: 657/2017, ശമ്പളം: 22,200 48,000 രൂപ, പ്രായം: 18-26 വയസ്‌, അടിസ്‌ഥാന യോഗ്യത: ഹയര്‍ സെക്കന്‍ഡറി;ശാരീരിക യോഗ്യതകളും

ലോ ഓഫിസര്‍(കേരള സേ്‌റ്ററ്റ്‌ കോ ഓപ്പ. ബാങ്ക്‌)
കാറ്റഗറി നമ്പര്‍: 577/2017, ശമ്പളം: 23,070-77,510 രൂപ, പ്രായം: 18-40 വയസ്‌, യോഗ്യത: ബിരുദവും മൂന്നു വര്‍ഷത്തെ പ്രാക്‌ടീസും.

സെക്രട്ടറി (ബ്ലോക്ക്‌ പഞ്ചാ, ഗ്രാമവികസനം)
കാറ്റഗറി നമ്പര്‍: 567/2017, ശമ്പളം: 36,60079,200 രൂപ, പ്രായം: 18-42 വയസ്‌, യോഗ്യത: ബിരുദം

ഡ്രൈവര്‍ (എക്‌സൈസ്‌)

കാറ്റഗറി നമ്പര്‍: 659/2017, ശമ്പളം: 19,00043,600 രൂപ, പ്രായം: 21-39 വയസ്‌, യോഗ്യത: എസ്‌എസ്‌എല്‍സി ജയം/ തത്തുല്യ യോഗ്യത. ഡ്രൈവിങ്‌ ലൈസന്‍സും ഡ്രൈവേഴ്‌സ് ബാഡ്‌ജും വേണം; നിര്‍ദിഷ്‌ട ശാരീരിക യോഗ്യതകളും.

Ads by Google
Thursday 11 Jan 2018 01.56 AM
YOU MAY BE INTERESTED
TRENDING NOW