Saturday, December 15, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 01.56 AM

സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ ഓഫീസറാകാം

സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ പ്ര?ബേഷണറി ഓഫീസര്‍ തസ്‌തികയില്‍ അപേക്ഷിക്കാം. 500 പേര്‍ക്കാണ്‌ അവസരം. മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍, നോയ്‌ഡ നിറ്റെ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ബാങ്കിങ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ കോഴ്‌സിലേക്കാണ്‌ പ്രാഥമിക തെരഞ്ഞെടുപ്പ്‌. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പ്ര?ബേഷനറി ഓഫീസര്‍ ജെ.എം.ജി.എസ്‌- 1 തസ്‌തികയില്‍ നിയമനം ലഭിക്കും. ബിരുദക്കാര്‍ക്ക്‌ അപേക്ഷിക്കാം. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17.
2017 ഒക്‌ടോബര്‍ ഒന്നിന്‌ 20നും 28നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകര്‍. പട്ടികവിഭാഗത്തിന്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും വികലാംഗര്‍ക്ക്‌ പത്തും വര്‍ഷ ഇളവുണ്ട്‌. വിമുക്‌തഭടന്മാര്‍ക്ക്‌ നിയമാനുസൃത ഇളവ്‌ ലഭിക്കും.
കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗം, വികലാംഗര്‍ 55 ശതമാനം) ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ്‌ യോഗ്യത. ഓണ്‍ലൈന്‍ ടെസ്‌റ്റ്, ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഫെബ്രുവരി 18നായിരിക്കും പരീക്ഷ. ആലപ്പുഴ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമുണ്ട്‌. ഒരുവര്‍ഷത്തെ കോഴ്‌സിന്‌ മൂന്നരലക്ഷം രൂപ (ടാക്‌സ് പുറമേ)യാണ്‌ ഫീസ്‌. നിയമനപ്രക്രിയ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിലുണ്ട്‌. 600 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗം/വികലാംഗര്‍ 100 രൂപ. വെബ്‌സൈറ്റ്‌: www.synidcatebank.in

Ads by Google
Thursday 11 Jan 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW