Wednesday, June 06, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 07.37 PM

സോഫിയ ‘പിച്ചവച്ചു’ തുടങ്ങി; സൗദി അറേബ്യ പൗരത്വം നല്‍കിയ റോബോട്ട് സോഫിയ ഇനി നിങ്ങളോട് സംസാരിക്കാന്‍ നടന്നു വരും

Sophia

സോഫിയയുടെ വിശേഷങ്ങള്‍ തീരുന്നില്ല. മനുഷ്യരെപ്പോലെ അഭിമുഖങ്ങളില്‍ പങ്കെടുത്ത റോബോട്ടാണ് സോഫിയ. സൗദി അറേബ്യ പൗരത്വം നല്‍കിയ സോഫിയക്ക് ഇപ്പോള്‍ കാലുകളുമായിരിക്കുകയാണ്. വശങ്ങളിലേക്ക് നോക്കാനും സംസാരത്തിലേര്‍പ്പെടാനും കഴിയുന്ന ഈ റോബോട്ടിന് രൂപം നല്‍കിയത് ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്സാണ്. ലാസ് വേഗസില്‍ ഇക്കൊല്ലം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ സോഫിയക്ക് കാലുകള്‍ നല്‍കുമെന്ന് ഹാന്‍സണ്‍ റോബോട്ടിക്സ് പ്രഖ്യാപിച്ചിരുന്നു.

അറുപതോളം മുഖഭാവങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള റോബോട്ടാണിത്. മുഖങ്ങള്‍ തിരിച്ചറിയാനും മറ്റുള്ളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും സോഫിയക്കാവും. സോഫിയയെക്കാള്‍ മനുഷ്യസദൃശ്യമായ റോബോട്ടുകളെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനാകുമെന്നാണ് ഹാന്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മനുഷ്യരെ സഹായിക്കുന്നതിനാണ് മനുഷ്യസദൃശ്യമായ റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് ഹാന്‍സണിന്റെ വിശദീകരണം. മനുഷ്യന്റെ ബുദ്ധിയെക്കാള്‍ ബുദ്ധിയുള്ള യന്ത്രങ്ങളാണ് ലക്ഷ്യമെന്ന് സോഫിയയുടെ സ്രഷടാവായ ഡേവിഡ് ഹാന്‍സണ്‍ പറയുന്നു.

ഇതിന് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ പുറത്തുകൊണ്ടുവരുന്ന റോബോട്ടുകളാണ് ഇനി ലക്ഷ്യം. ലോകത്ത് മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ അനായാസമായി പരിഹരിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ഇന്റലിജന്റ് മെഷീനുകളായിരിക്കും ഈ റോബോട്ടുകളെന്നും ഹാന്‍സണ്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പാണ് സോഫിയ രംഗത്തെത്തുന്നത്. മനുഷ്യസദൃശ്യമായ തലയും മുഖവുമുള്ള റോബോട്ടായിരുന്നു ഇത്. സൗദി അറേബ്യയിലെത്തിയ സോഫിയക്ക് നിയമപരമായി പൗരത്വം ലഭിച്ചതോടെയാണ് ഈ റോബോട്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW