Sunday, December 16, 2018 Last Updated 24 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 04.37 PM

സമ്പൂര്‍ണ്ണ മാസഫലം - 2018 ജനുവരി 1 മുതല്‍ 31 വരെ

1193 ധനു 17 മുതല്‍ മകരം 17 വരെ
uploads/news/2018/01/182341/jyothiPREDjan18.jpg

ഗ്രഹപ്പകര്‍ച്ചകള്‍


6-01-2018, 7.38 പി.എമ്മിന് ബുധന്‍ ധനുവില്‍
13-01-2018, 2.39 പി.എമ്മിന് ശുക്രന്‍ മകരത്തില്‍
14-01-2018, 1.47 പി.എമ്മിന് രവി മകരത്തില്‍
17-01-2018, 4.51 എ.എമ്മിന് കുജന്‍ വൃശ്ചികത്തില്‍
28-01-2018, 0 മണി 51 മിനിട്ടിന് ബുധന്‍ മകരത്തില്‍

ഗ്രഹമൗഢ്യാദികള്‍


30-1-2018 ഉദയത്തിന് ബുധന്‍ മൗഢ്യാരംഭം
ശുക്രന് മാസം മുഴുവനും മൗഢ്യം
5-1-2018 അസ്തമയം വരെ ശനിക്ക് മൗഢ്യം

ഗ്രഹയുദ്ധം


6-1-2018-ല്‍ കുജ-ഗുരു യുദ്ധം. ജയം കുജന്
13-1-2018-ല്‍ ബുധ-ശനി യുദ്ധം. ജയം ശനിക്ക്

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം. കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാനിടയാകും. കുടുംബസ്വത്ത് വീതംവയ്ക്കാനിടയാകും. സ്‌നേഹിതന്മാരില്‍നിന്നും ബന്ധുജനങ്ങളില്‍നിന്നും സാമ്പത്തികസഹായം ലഭിക്കാനിടയാകും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും.

വാഹന സംബന്ധമായി ദുരിതങ്ങള്‍ക്കിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. ഔദ്യോഗികരംഗത്ത് അംഗീകാരവും ഖ്യാതിയും വര്‍ദ്ധിക്കും. വിവാഹം നടക്കാനിടയാകും. കോടതിയുടെ പരിഗണനയിലുള്ള കേസ്സുകള്‍ അനുകൂലമാകും. ദൂരയാത്രകള്‍, സാമ്പത്തിക നേട്ടത്തിനിടയാക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് കാലതാമസം വരുത്തും.

തൊഴിലിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനായാസേന ലക്ഷ്യത്തിലെത്താന്‍ അവസരം ഒരുങ്ങിക്കിട്ടും. ഔഷധത്തില്‍ക്കൂടിയും ഭക്ഷണത്തില്‍ക്കൂടിയും വിഷബാധയുണ്ടാകാനും ഇടയാകും. സ്ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ദേവീ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദിവസം കടുംപായസം നിവേദിക്കുകയും രക്തപുഷ്പാഞ്ജലി നടത്തുകയും താഴെപ്പറയുന്ന മന്ത്രം ഏഴു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ദേവീ
നാരായണീ നമോസ്തുതേ.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. പണച്ചെലവുകള്‍ കൂടും. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാം. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനസഹായം കുറയും. മകരമാസത്തില്‍ പുതിയ വാഹനം വാങ്ങുന്നതിനും പുതിയ ഗൃഹം നിര്‍മ്മിക്കുന്നതിനും അവസരമുണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും.

കാര്യവിജയം ഉണ്ടാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിനിടയാകും. സഞ്ചാരക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്പെടാന്‍ സാധിക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ബിസിനസ്സില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

പുതിയ സുഹൃത്ബന്ധങ്ങളില്‍ക്കൂടി ആത്മസംതൃപ്തിയും ജീവിതമാര്‍ഗവും വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശാന്താകാരം ഭുജനശയനം പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം.''

മിഥുനക്കുറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. പ്രമേഹം, മറ്റ് മൂത്രാശയസംബന്ധമായ രോഗങ്ങളാല്‍ വിഷമിക്കേണ്ടതായിവരും. ദൈവാധീനമുള്ള സമയമാണ്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാനിടയാകും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സന്താനഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടക്കാനിടയാകും. തസ്‌ക്കരഭയം ഉണ്ടാകും.

ശത്രുക്കളില്‍നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ബിസിനസ്സില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ പ്രതികൂലമാകും. ദാമ്പത്യസുഖം കുറയും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. വിദേശയാത്രകളില്‍ക്കൂടി ഖ്യാതിയും തൊഴില്‍ സ്ഥിരതയും ഉറപ്പുവരുത്താന്‍ സാധിക്കുന്നതാണ്.

തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാനിടയായേക്കാം. ഭരണരംഗത്തിരിക്കുന്നവര്‍ക്ക് കൂടുതല്‍ കരുത്തോടൂകൂടി കൃത്യനിര്‍വഹണത്തിനവസരം ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടവരും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അഴിമതിയാരോപണങ്ങളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ആരോഗ്യസ്ഥിതി അത്ര മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹം മോടിപിടിപ്പിക്കുന്നതിനവസരം വന്നുചേരും. സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സന്താനങ്ങള്‍ക്ക് ദുരിതം വര്‍ദ്ധിച്ചുവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും.

ശത്രുശല്യം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിട്ടേക്കാം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ബിസിനസ്സില്‍ പണച്ചെലവുകള്‍ കൂടും. തടസ്സപ്പെട്ടു നില്‍ക്കുന്ന മിക്ക കാര്യങ്ങളും നടപടിയിലെത്തിക്കാന്‍ സാധിക്കും.വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. വാസസ്ഥാനം മാറാനിടയാകും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടും.

വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക്, കൂവളമാല, രുദ്രാഭിഷേകം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം മൂന്നു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.''

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


ഗുണദോഷസമ്മിശ്രമാണ് ഈ മാസം. ധനുമാസത്തില്‍ ആരോഗ്യപരമായ ആശങ്ക വര്‍ദ്ധിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സുഹൃത്ബന്ധത്തില്‍ക്കൂടി കൂടുതല്‍ സന്തോഷത്തിന് വഴിയുണ്ടാകുന്നതാണ്. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. സാമ്പത്തികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും സല്‍കീര്‍ത്തിയും വര്‍ദ്ധിക്കുന്നതാണ്. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടവരും. ശത്രുശല്യം വര്‍ദ്ധിക്കും. തസ്‌ക്കരഭയം ഉണ്ടാകും. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ അനുകൂലമാകും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തീര്‍ത്ഥാടനത്തിന് അവസരം സംജാതമാകും.

ധനുമാസത്തില്‍ തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ കൂടും. ബിസിനസ്സില്‍ ധനനഷ്ടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കൂടും.

പരിഹാരം:


സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും നടത്തുകയും വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം സഹസ്രനാമാര്‍ച്ചന നടത്തുകയും പാല്പായസം നിവേദിക്കുകയും ചെയ്ത് താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ.''

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)


ആരോഗ്യപ്രശ്‌നങ്ങള്‍ സദാ അലട്ടിക്കൊണ്ടിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. അര്‍ഹമായി കിട്ടേണ്ട കുടുംബസ്വത്തുക്കള്‍ വന്നുചേരാനിടയാകും. വാസസ്ഥാനത്തിന് മാറ്റം ഉണ്ടായേക്കാം. ബന്ധുജനങ്ങളുമായി വിരോധിക്കാനിടയായേക്കാം. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. മനസ്സില്‍ ദുര്‍ചിന്തകള്‍ കടന്നുകൂടാനിടയാകും.

സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് താമസം നേരിടും. കടബാദ്ധ്യതകള്‍ കൂടും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. അപ്രതീക്ഷിതമായി ജീവിതമാര്‍ഗ്ഗത്തിനുള്ള വഴികള്‍ തെളിയും.

നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുന്നതിനിടയാകും. യാത്രാവേളകള്‍ സന്തോഷപ്രദമായ അനുഭവങ്ങളായി മാറും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കും. പൂട്ടിക്കിടന്നിരുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗത്ത് ഉണ്ടായിരുന്ന മാന്ദ്യം ഇല്ലാതാകും.

ബിസിനസ്സില്‍ സാമ്പത്തിക നേട്ടം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ധനുമാസത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അലട്ടാനിടയാകും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. സന്താനങ്ങള്‍മൂലം കുടുംബത്തില്‍ സ്വസ്ഥത കുറയും. സഹായികളില്‍ക്കൂടി സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരമുണ്ടാകും. ഔദ്യോഗികരംഗത്ത് കൂടുതല്‍ അധികാര പദവി ലഭ്യമാകും.

മകരമാസത്തില്‍ ബന്ധുജനങ്ങളുമായി വിരോധിക്കാനിടവരും. വാഹനസംബന്ധമായി ദുരിതങ്ങള്‍ക്കിടയായേക്കാം. വീടോടുകൂടിയ വസ്തുവാങ്ങുന്നതിനവസരം വന്നുചേരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. തീര്‍ത്ഥാടനത്തിന് അവസരം ഉണ്ടാകും. യാത്രാവേളകള്‍ സന്തോഷപ്രദമായ അനുഭവങ്ങളായി മാറും. കോടതിയുടെ പരിഗണനയിലുളള കേസ്സുകള്‍ അനുകൂലമാകും.

ക്ഷതപതനദുരിതങ്ങള്‍ക്കിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍മാന്ദ്യം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയാരോപണങ്ങളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം പാല്പായസ നിവേദ്യം, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം.''

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അദ്ധ്വാനഭാരം വര്‍ദ്ധിക്കുന്നതാണ്. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കും. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കുകയില്ല. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടവരും.

പുറമേനിന്നുള്ള സഹായങ്ങള്‍ തടസ്സപ്പെടും. വാസസ്ഥാനം മാറാനിടയായേക്കാം. വാഹനസംബന്ധമായ ദുരിതങ്ങള്‍ക്കിടവന്നേക്കാം. പുതിയ വാഹനവും വീടും വാങ്ങുന്നതിനവസരം ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. സന്താനങ്ങള്‍മൂലം വിഷമിക്കാനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും.

വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. അപകടദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്പെടാന്‍ സാധിക്കും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. ബിസിനസ്സില്‍ പണച്ചെലവുകള്‍ കൂടും. തൊഴില്‍മാന്ദ്യം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസം സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ.''

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തികസ്ഥിതി മോശമായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തികസഹായം പ്രതീക്ഷിക്കാം. വിനോദസഞ്ചാരത്തിന് അവസരം സംജാതമാകും. സ്‌നേഹിതന്മാര്‍ മൂലം പണെച്ചലവുകള്‍ കൂടും. ഔദ്യോഗികരംഗത്ത് ഉന്നതസ്ഥാനമാനങ്ങള്‍ ലഭ്യമാകും. സ്ഥാനചലനങ്ങള്‍ക്കും ഇടയാകുന്നതാണ്.

ധനുമാസത്തില്‍ ഭൂമി, വാഹനം എന്നിവ വാങ്ങുന്നതിനുള്ള അവസരം വന്നുചേരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടവരും. വിവാഹം നടന്നുകിട്ടാനിടയാകും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ അനുകൂലമാകും. യാത്രാക്ലേശം വര്‍ദ്ധിക്കുന്നതാണ്. തീര്‍ത്ഥാടനത്തിന് അവസരം ഉണ്ടാകും.

സാമ്പത്തിക ഇടപാടുകളില്‍ക്കൂടി മെച്ചമുണ്ടാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടമുണ്ടാകും. ധനാഗമ മാര്‍ഗങ്ങള്‍ ഉണ്ടാകും. മകരമാസത്തില്‍ ക്ഷതപതന ദുരിതങ്ങള്‍ക്കിടയായേക്കാം. വിദ്യസംബന്ധമായ ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമിശനൈശ്ചരം''

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ആരോഗ്യസ്ഥിതി തൃപ്തികരമല്ല. ആരോഗ്യസംരക്ഷണത്തിനുവേണ്ടി ശസ്ത്രക്രിയാദി ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. പണച്ചെലവുകള്‍ കൂടും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണമിടപാട് രംഗത്ത് നേട്ടമുണ്ടാകും. വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങും. പുതിയ സുഹൃദ്ബന്ധങ്ങള്‍ മനഃസന്തോഷത്തിനിടയാക്കും. പുതിയ വീടും വാഹനവും വാങ്ങുന്നതിന് അവസരമുണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സന്താനങ്ങള്‍മൂലം ധനനഷ്ടത്തിനിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും.

കടബാദ്ധ്യതകള്‍മൂലം വിഷമിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. തട്‌സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നതിനിടവരും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് താമസം നേരിടും. വാസസ്ഥാനത്തിന് മാറ്റം സംഭവിക്കാം. തൊഴില്‍രംഗം പുഷ്ടിപ്പെടും. വിശിഷ്ട സേവനത്തിനുള്ള അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും ലഭ്യമാകുന്നതാണ്. ഔദ്യോഗികരംഗത്ത് അധികച്ചുമതലകള്‍ വഹിക്കേണ്ടതായിവരും.

വിദേശത്ത് ജോലി ചെയ്ത് താമസിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടതായിവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടവരും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തികസഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്ത് വീതം വയ്ക്കാനിടയാകും. ബാങ്ക് ലോണുകള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അതിനിടയാകും.

കായികരംഗത്ത് വിജയപ്രതീക്ഷയുണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹം നവീകരിക്കുന്നതിനിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. തീര്‍ത്ഥയാത്രയ്ക്ക് അവസരം ഉണ്ടാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ശത്രുശല്യം വര്‍ദ്ധിക്കും.

വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. ഔദ്യോഗികതലത്തില്‍ അംഗീകാരവും സല്‍കീര്‍ത്തിയും വര്‍ദ്ധിക്കുന്നതാണ്. പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ക്ക് വഴിതെളിയും. രാഷ്ട്രീയരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല എന്നിവ സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.''

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


ആരോഗ്യസ്ഥിതി മോശമാകും. ദൈവാധീനം കുറഞ്ഞ സമയമാണ്. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടവരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. സാമ്പത്തികസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. ക്രയവിക്രയരംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനഗുണം കുറയും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനിടയാകും.

സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിട്ടേക്കാം. തസ്‌ക്കരഭയവും ശത്രുക്കളില്‍നിന്നുള്ള ഉപദ്രവവും ഉണ്ടാകാം. വിവാഹാലോചനകള്‍ക്ക് താമസം നേരിടും. കോടതിയുടെ പരിഗണനയിലുള്ള കേസ്സുകള്‍ പ്രതികൂലമാകും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. അപകട ദുരിതങ്ങള്‍ക്കിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും. കര്‍മ്മസ്ഥാനത്ത് ശനിദോഷം തുടരുകയാല്‍ തൊഴില്‍മാന്ദ്യം അനുഭവപ്പെടും.

പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടും. സ്ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടയാകും. ആഗ്രഹപൂര്‍ത്തീകരണത്തിന് തടസ്സവും കാലതാമസവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''

ജ്യോത്‌സ്യന്‍ ബ്രഹ്മശ്രീ : പുലിയന്നൂര്‍ വിഷ്ണുനമ്പൂതിരി
ഫോണ്‍: 0481-2310571, മൊ: 9946324093

Ads by Google
Wednesday 10 Jan 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW