Thursday, June 21, 2018 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 03.54 PM

മരുഭൂമിയെന്ന പേരു മാറ്റേണ്ടി വരുമോ? സഹാറാ മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു

Sahara desert

ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ . മറ്റെല്ലാ മരുഭൂമികളെയും പോലെ ചൂടും വരണ്ട മണൽക്കാറ്റുമായി വാസയോഗ്യമല്ലാത്ത സ്ഥലമാണ് ഇവിടെ. എന്നാൽ സഹാറാ മരുഭൂമിയിൽ മഞ്ഞുവീഴ്ച ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഐൻ സഫ്ര എന്ന സഹാറയുടെ അൾജീരിയൻ പ്രാന്തപ്രദേശത്താണ് മഞ്ഞുവീഴ്ച നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 3280 അടി ഉയരമുള്ള പ്രദേശമാണിത്.

Sahara desert

പൊതുവെ കനത്ത ചൂടുള്ള പ്രദേശമാണിത്.7 ഇഞ്ചിൽ താഴെ മാത്രമാണ് ഇവിടെ മഴ ലഭിക്കാറ്. ജനുവരി വരെ 12.4 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില.ഇവിടെയാണ് 10 മുതൽ 15 സെറ്റിമീറ്റർ വരെ കനത്തിൽ മഞ്ഞു വീണത് . ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് ഇത് ഉരുകി തീർന്നത്.

ഈ അത്ഭുത പ്രതിഭാസത്തിനു പിന്നിലെ യഥാർഥ കാരണങ്ങൾ വ്യക്തമായിട്ടില്ല. കഴിഞ്ഞ വർഷവും നേരിയ തോതിൽ ഈ സമയത്ത് മഞ്ഞു വീഴ്ച ഉണ്ടായിരുന്നു. പക്ഷെ 1979 ന് ശേഷം ഇത്ര കനത്ത മഞ്ഞു വീഴ്ച ആദ്യമായാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW