Friday, April 20, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 01.07 PM

മോഹന്‍ലാല്‍ ഡയലോഗും പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് താരമായി സൂര്യ

Mohanlal dialogue

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിന് പുറത്തുമുള്ള ആരാധകരുടെ സ്‌നേഹവും വളരെ പ്രശസ്തമാണ്. അത്തരത്തില്‍ സൂര്യയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധന നിരവധി തവണ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത് തെളിയിച്ചിരിക്കുകയാണ്. സൂര്യ നായകനാകുന്ന വിഘ്നേഷ് ശിവ ചിത്രം 'താനേ സേര്‍ന്ത കൂട്ട'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംഭവം.

രഞ്ജിനി ഹരിദാസ് അവതാരികയായ വേദിയില്‍ സൂര്യയെക്കൊണ്ട് മലയാളം പറയിപ്പിക്കാന്‍ ഒരു മോഹം. അത് താരത്തോട് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ പ്രേമിക്കുന്നുവെന്ന് പറഞ്ഞു കഴിഞ്ഞു. തൃപ്തിയാകാത്ത രഞ്ജിനി മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുകള്‍ പറയിപ്പിക്കാനായി ശ്രമം.

നരസിംഹത്തിലെ ഹിറ്റ് ഡയലോഗായ നി പോ മോനെ ദിനേശാ എന്ന ഡയലോഗ് പറഞ്ഞതോടെ കൈയ്യടിയുടെ ബഹളമായിരുന്നു. അതിനുപിന്നാലെ മോഹന്‍ലാലിന്റെ തന്നെ രാവണപ്രഭുവിലെ സവാരി ഗിരിഗിരി എന്ന ഹിറ്റ് ഡയലോഗും സൂര്യയെക്കൊണ്ട് രഞ്ജിനി പറയിപ്പിച്ചു.

എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല മമ്മൂട്ടി ആരാധകരെയും കൈയ്യിലെടുക്കാന്‍ സൂര്യ മറന്നില്ല. ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ എന്ന ഡയലോഗാണ് സൂര്യ പറഞ്ഞത്. സെന്റെ തെരേസാസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രത്തിലെ ഗാനത്തിന് ചുവട് വയ്ക്കാനും താരം മറന്നില്ല.

Mohanlal dialogue

Ads by Google
Ads by Google
LATEST NEWS
TRENDING NOW